വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന തൊണ്ണൂറുകാരിയായ വയോധികയെ മുത്തശ്ശിയെന്ന് വിളിച്ച് അടുത്തുകൂടി! അതിക്രമിച്ച് കയറിയ ശേഷം കൂട്ടബലാത്സംഗം! അഞ്ച് ദിവസങ്ങള്‍ക്ക്ശേഷം സംഭവിച്ചത്...

തൃപുരയില്‍ തൊണ്ണൂറുകാരി കൂട്ടബലാത്സംഗത്തിനിരയായി. കാഞ്ചന്‍പുരിലെ ബര്‍ഹല്‍ദി ഗ്രാമത്തിലാണ് സംഭവം.
ഒക്ടോബര്‍ ഇരുപത്തിനാലിനാണ് വയോധികയെ രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. 'ഗ്രാമത്തിലെ വീട്ടില്‍ ഒറ്റയ്ക്കാണ് വയോധിക താമസിക്കുന്നത്. പരിചയമുള്ളയാളുകള്‍ തന്നെയാണ് തൊണ്ണൂറുകാരിയെ ബലാത്സംഗം ചെയ്തത്. പ്രതികളിലൊരാള്‍ വയോധികയെ മുത്തശ്ശി എന്നാണ് വിളിച്ചിരുന്നത്.
ഇയാളും സുഹൃത്തും വീട്ടില്‍ അതിക്രമിച്ച് കയറി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. 'പൊലീസ് പറഞ്ഞു.
പീഡനത്തിനിരയായ വിവരം വയോധിക ആദ്യം ആരോടും പറഞ്ഞിരുന്നില്ല. അവശയായെങ്കിലും വീട്ടില്‍ത്തന്നെ കഴിയുകയായിരുന്നു.
അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ബന്ധുക്കള്‍ വിവരമറിയുന്നത്. തുടര്‍ന്ന് ഒക്ടോബര്‍ 29 ന് ബന്ധുക്കള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























