ജോലി തന്നാല്‍ ജീവന്‍ തരാം... വര്‍ഷങ്ങള്‍ക്കു മുമ്പുള്ള നേര്‍ച്ച... വാക്കുപാലിച്ച് യുവാവ്.... ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന വാക്ക് പാലിച്ച് ട്രെയിനിന് മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു

ജോലി തന്നാല്‍ ജീവന്‍ തരാം... വാക്കുപാലിച്ച് യുവാവ്.... ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന വാക്ക് പാലിച്ച് ട്രെയിനിന് മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന നേര്‍ച്ച നിറവേറ്റാനായി തമിഴ്‌നാട് സ്വദേശി ആത്മഹത്യ ചെയ്തു. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശി നവീന്‍ (32) ആണ് ജീവനൊടുക്കിയത്.
ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാള്‍ നേര്‍ച്ച നേര്‍ന്നിരുന്നു. ഇത് നിറവേറ്റാനാണ് ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്യുന്നത് എന്ന ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു.ശനിയാഴ്ച രാവിലെയാണ് നാഗര്‍കോവില്‍ പുത്തേരിയെന്ന സ്ഥലത്തെ റെയില്‍പാളത്തില്‍ മൃതദേഹം കണ്ടത്.
സമീപത്തുനിന്നും തിരിച്ചറിയല്‍ രേഖകളും പാസ്പ്പോര്‍ട്ടും ഒരു കുറിപ്പും കണ്ടെടുത്തു. ഈ കുറിപ്പില്‍ നിന്നാണ് മരിച്ചത് മുംബെയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജരായ കന്യാകുമാരി സ്വദേശി നവീനാണെന്ന് അറിയുന്നത്. . മൃതദേഹം നാഗര്‍കോവില്‍ സര്‍ക്കാരാശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരത്ത് വന്നിറങ്ങിയ നവീന്‍ സുഹൃത്തുക്കളെ സന്ദര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha

























