കാര്യ സാധ്യത്തിനായി ഇഷ്ടദൈവത്തിനു നേർച്ച നേരുന്നത് പതിവാണ് . എന്നാൽ അത് സ്വന്തം ജീവൻ തന്നെ ആയാലോ? ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ലഭിച്ചതിനു പിന്നാലെ ജീവനൊടുക്കി യുവാവ്; വിചിത്രമായ സംഭവം ഇങ്ങനെ…

ഇഷ്ടദൈവത്തിനു നേർച്ച നേരുന്നതും പ്രാർത്ഥിക്കുന്നതും അതുമായി ബന്ധപ്പെട്ട വിശ്വാസവും ഒന്നും തെറ്റല്ല. . എന്നാൽ നേർച്ച നൽകുന്നത് സ്വന്തം ജീവൻ തന്നെ ആയാലോ? ജോലി ലഭിക്കണമെന്ന് പ്രാർത്ഥിക്കുന്നത് സുഖമായി ജീവിക്കുന്നതിനു വേണ്ടിയാണ്. എന്നാൽ ഈ യുവാവ് ജോലി കിട്ടിയാൽ ഭഗവാന് തന്റെ ജീവൻ നൽകാം എന്നാണത്രെ നേർച്ച നേര്‍ന്നിരുന്നത് .. ദൈവത്തിനു കൊടുത്ത വാക്ക് പാലിക്കാനായി യുവാവ് ട്രെയിനു മുമ്പില്‍ ചാടി ജീവനൊടുക്കി
ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് നേര്‍ച്ച നേര്‍ന്നിരുന്നു. അതു നിറവേറ്റുകയാണെന്ന് എഴുതിയ കുറിപ്പ് മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെടുത്തു. കന്യാകുമാരി എല്ലുവിള സ്വദേശിയാണ് നവീന്‍.
ഇന്നു രാവിലെയാണ് നാഗര്‍കോവില്‍ പുത്തേരിയെന്ന സ്ഥലത്തെ റെയില്‍വേ പാളത്തില്‍ ഛിന്നഭിന്നമായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപത്തു നിന്നു തിരിച്ചറിയല്‍ രേഖകളും പാസ്പോര്‍ട്ടും ഒരു കുറിപ്പും കണ്ടെടുത്തു.
ഇതില്‍ നിന്നാണു മരിച്ചത് മുംബൈയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജറായ നവീനാണെന്ന് തിരിച്ചറിഞ്ഞത്. എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു കുറേക്കാലം ജോലിയ്ക്കു ശ്രമിച്ച നവീന്‍ ജോലിയൊന്നും ശരിയാകാഞ്ഞതിനെത്തുടര്‍ന്നാണ് ഇത്തരമൊരു നേര്‍ച്ച നേര്‍ന്നത്.
ഏറെക്കാലത്തിനു ശേഷം ജോലി കിട്ടിയതോടെ ഈ നേര്‍ച്ച നിറവേറ്റുന്നുവെന്നാണ് മാതാപിതാക്കള്‍ക്കെഴുതിയ കുറിപ്പില്‍ പറയുന്നത്.
കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്തു വന്നിറങ്ങിയ നവീന്‍ സുഹൃത്തുക്കളെ സന്ദര്‍ശിച്ചിരുന്നു. മൃതദേഹം പിന്നീട് നാഗര്‍കോവില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി
https://www.facebook.com/Malayalivartha

























