Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

അടിമുടി മാറാൻ ഇന്ത്യൻ സൈന്യം; അഞ്ച് തിയറ്റർ കമാൻഡുകൾ പ്രകാരം പുനഃ സംഘടിപ്പിക്കാൻ പദ്ധതിയിട്ട് കേന്ദ്ര സർക്കാർ.

01 NOVEMBER 2020 02:55 PM IST
മലയാളി വാര്‍ത്ത

More Stories...

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

തമിഴ് നാട്ടില്‍ നടന്‍ വിജയ് ജയിക്കുമോ ഭരണം പിടിക്കുമോ.. ആള്‍ക്കൂ്ട്ടം വോട്ടായി മാറുമോ എന്നാണ് അറിയാനുള്ളത്.. ഇലക്ഷനില്‍ പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകും...

പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയെ നിലംപരിശാക്കി ബിജെപി.. ഭരണം പിടിക്കുമോ എന്നതാണ് നിലവിലെ രാഷ്ട്രീയ വര്‍ത്തമാനം.. ബംഗാളില്‍ ഭരണം പിടിക്കുമെന്നാണ് അമിത് ഷാ തുടരെ ആവര്‍ക്കുന്നത്..

  മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊലപ്പെടുത്തി....

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്

വ്യക്തമായി നിർവചിക്കപ്പെട്ട പ്രവർത്തന മേഖലകളും, ഏകോപിപ്പിക്കപ്പെട്ട പ്രവർത്തനങ്ങൾക്ക് തടസ്സമില്ലാത്ത കമാൻഡ് ഘടനയോടും കൂടെ 2022 ആകുമ്പോഴേക്ക് ഇന്ത്യൻ സൈന്യത്തെ അഞ്ച് തിയറ്റർ കമാൻഡുകൾ പ്രകാരം പുനഃ സംഘടിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ.

ഒരു പ്രേത്യേക യുദ്ധ മേഖലയിലെ അതായത് തിയറ്ററിലെ കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ എല്ലാ അധികാരങ്ങളും ഒരു ത്രീ സ്റ്റാർ ജനറലിന്റെ പ്രവർത്തന നിയന്ത്രണത്തിലാകത്തക്ക വിധത്തിലുള്ള ഒരു സൈനിക ഘടനയാണ് തിയറ്റർ കമാൻഡ്. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ സംയുക്ത സഹകരണം വർദ്ധിപ്പിക്കുന്നതിന് ഇന്ത്യ വലിയ തോതിലുള്ള നടപടികൾ തന്നെ കൈക്കൊണ്ടിട്ടുണ്ട്. കര നാവിക വ്യോമ സേനയുടെ ഈ ഒരു സംയോജിത പ്രവർത്തനം വൻ വിജയം ആയിരുന്നുവെന്ന് കശ്മീർ താഴ്‌വരയിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി മൂന്ന് സേനയും നടത്തിയ സംയോജിത പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നുണ്ട്.

മൂന്ന് സേനകളുടെ നവീകരണത്തിനായി ത്രി-സേവന സമീപനത്തിന് പ്രേരിപ്പിക്കുന്നതിനൊപ്പം ഉദ്യോഗസ്ഥരുടെ സംയുക്ത പരിശീലനവും ഏകീകൃത കമാൻഡും നിയന്ത്രണ ഘടനയും തിയേറ്റർ കമാൻഡിൽ നമുക്ക് കാണാവുന്നതാണ് . ഇപ്പോൾ നിലവിലുള്ള ജോയിന്റ് കമാൻഡ്, ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡ് ഒരു തിയറ്റർ കമാൻഡാണ്, ഇത് റൊട്ടേഷൻ അടിസ്ഥാനത്തിൽ മൂന്ന് സേനയുടെ തലവന്മാരിൽ ഒരാളുടെ പൂർണ്ണ അധികാരത്തിന്റെ കീഴിലാണ് . പോർട്ട് ബ്ലെയറാണ് നിലവിൽ ഇതിന്റെ ആസ്ഥാനം. ആൻഡമാൻ നിക്കോബാർ കമ്മാണ്ടിനെ സംബന്ധിച്ചിടത്തോളം കരസേന, നാവികസേന, വ്യോമസേന, കോസ്റ്റ് ഗാർഡ് എന്നിവയുടെ എല്ലാ സ്വത്തുക്കളും മനുഷ്യശക്തിയും ഒറ്റ ഓപ്പറേഷൻ കമാൻഡറുടെ അധികാരത്തിന്റെ കീഴിലാണ് സ്ഥിതി ചെയ്യുന്നത്

നിലവിൽ നിരവധി പ്രധാന സൈനിക ശക്തികൾ തങ്ങളുടെ സൈന്യത്തെ സംയോജിത തിയറ്റർ കമാൻഡുകളായി തിരിച്ചിരിക്കുന്നുണ്ട്. യുഎസ് സായുധ സേനയ്ക്ക് 11 ഏകീകൃത കമാൻഡുകളുണ്ട്, അതിൽ ഏഴ് ഭൂമിശാസ്ത്രപരവും നാല് പ്രവർത്തന കമാൻഡുകളുമാണ്. ആഫ്രിക്ക, മധ്യ, യൂറോപ്യൻ, ഇന്തോ-പസഫിക്, വടക്കൻ, തെക്കൻ, ബഹിരാകാശ മേഖലകളാണ് ഇതിന്റെ ഭൂമിശാസ്ത്രപരമായ കമാൻഡുകൾ.

സൈബർ യുദ്ധം , പ്രത്യേക പ്രവർത്തനങ്ങൾ, ഗതാഗതം, തന്ത്രപരമായതു എന്നിവയാണ് ഇതിന്റെ പ്രവർത്തന കമാൻഡുകൾ. ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിക്ക് അഞ്ച് തിയറ്റർ കമാൻഡുകളുണ്ട്: കിഴക്കൻ, പടിഞ്ഞാറൻ, വടക്കൻ, തെക്കൻ, പിന്നെ മധ്യ ഭാഗത്തും . ഇതിന്റെ വെസ്റ്റേൺ തിയറ്റർ കമാൻഡാണ് ഇന്ത്യയുടെ കാര്യങ്ങൾ നോക്കുന്നത്


നിലവിൽ ചൈനയും യുഎസും ഉള്ളതുപോലെ തിയറ്റർ കമാൻഡുകൾ സൃഷ്ടിക്കാൻ നരേന്ദ്ര മോദി സർക്കാർ ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിന് അനുമതി നൽകിയിട്ടുണ്ട് . ചൈനയെ കേന്ദ്രീകരിച്ച് നിർദിഷ്ട നോർത്തേൺ കാമാൻഡും പാകിസ്ഥാനെ കേന്ദ്രീകരിച്ച് നിർദിഷ്ട സതേൺ കമ്മാൻഡും ഉൾപ്പെടെ മൂന്ന് സേവനങ്ങൾ അടുത്ത് തന്നെ തുടങ്ങുന്നത് വളരെ ഗൗരവമായിട്ട് തന്നെയാണ് കേന്ദ്ര സർക്കാർ പരിഗണിക്കുന്നത്.


ഒന്നാമത്തെ കമാൻഡ് അതായത് ചൈനയുമായി അതിർത്തി പങ്കിടുന്ന 3,488 കിലോമീറ്റർ ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ കാവൽ നിൽക്കാനുള്ള സൈനിക ഉത്തരവോടെ നോർത്തേൺ കമാൻഡ് തുടക്കം ലഡാക്കിലെ കാരക്കോറം ചുരത്തിൽ നിന്ന് ആരംഭിച്ച് അരുണാചൽ പ്രദേശിലെ അവസാന ഔട്ട്‌ പോസ്റ്റ് “കിബിതു” വരെ തുടരുമെന്ന്, ദേശീയ സുരക്ഷാ ആസൂത്രകർ പറഞ്ഞു. . ഈ കമാൻഡിന്റെ ആസ്ഥാനം ലഖ്‌നൗ ആകാനാണു സാധ്യത


രണ്ടാമത്തെ കമാൻഡ് അതായത് പടിഞ്ഞാറൻ കമാൻഡിന്റെ തുടക്കം സിയാച്ചിൻ ഗ്ലേസിയർ മേഖലയിലെ സാൽട്ടോറോ റിഡ്ജിലെ ഇന്ദിര കോൾ മുതൽ ഗുജറാത്തിന്റെ അറ്റം വരെ ആയിരിക്കും. ജയ്‌പൂർ ആണ് ആസ്ഥാനമായി കരുതപ്പെടുന്നത് . പാകിസ്ഥാന്റെ ഭാഗത്തു നിന്നുള്ള ഭീഷണികൾ കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവർത്തനം


മൂന്നാമത്തെ തിയറ്റർ കമാൻഡ് പെനിൻസുലർ കമാൻഡ് ആയിരിക്കും അതായത് ഇന്ത്യൻ നാവികസേനയുടെ പടിഞ്ഞാറൻ, കിഴക്കൻ കമാൻഡുകളെ പെനിൻസുലർ കമാൻഡ് എന്ന് വിളിക്കുന്ന ഒരൊറ്റ കമാൻഡിലേക്ക് ലയിപ്പിക്കും. 2008 ലെ മുംബൈ ശൈലിയിലുള്ള മറ്റൊരു ആക്രമണ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ജനറൽ ബിപിൻ റാവത്ത്, ഉപദ്വീപിലെ ഇന്ത്യയുടെ സുരക്ഷ ഒരു കമാൻഡിനു കീഴിൽ തുടരണമെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു. പെനിൻസുലർ കമാൻഡിന്റെ ആസ്ഥാനം തിരുവനന്തപുരം ആകാൻ സാധ്യത ഉണ്ട്


നാലാമത്തേത്, ഒരു പൂർണ്ണ വ്യോമ പ്രതിരോധ കമാൻഡ്; അഞ്ചാമത്തേത്, ഒരു സമുദ്ര കമാൻഡ്. . വ്യോമ പ്രതിരോധ കമാൻഡ് രാജ്യത്തിന്റെ വ്യോമാക്രമണത്തിന് നേതൃത്വം നൽകുക മാത്രമല്ല, എല്ലാ നിയന്ത്രണ വിമാന മിസൈലുകളുമുള്ള മൾട്ടി-റോൾ പോരാളികളിലൂടെ ഇന്ത്യൻ വ്യോമാതിർത്തിയെ പ്രതിരോധിക്കാനുള്ള ഉത്തരവാദിത്തവും വഹിക്കും.


നിലവിൽ, ഇന്ത്യൻ ആർമി, ഇന്ത്യൻ എയർഫോഴ്സ്, ഇന്ത്യൻ നേവി എന്നിവയെല്ലാം പ്രേത്യേകം പ്രേത്യേകം ആശയവിനിമയ ആവൃത്തികളിലും ഏകോപനം ഇല്ലാതെയും ആണ് ഇന്ത്യൻ വ്യോമാതിർത്തിയെ പ്രതിരോധിക്കുന്നത് .


എല്ലാ ഇന്ത്യൻ ആർമി കോർപ്സ് ആസ്ഥാനങ്ങളും ഒരു വ്യോമതാവളത്തിനടുത്തായി സ്ഥിതിചെയ്യുന്നുണ്ടെങ്കിലും ഇത്തരത്തിലൊരു സാഹചര്യത്തിന്റെ ഫലമായി ഒരുപാടു പേപ്പർ വർക്കുകളും തനിപ്പകർപ്പ് പരിശ്രമങ്ങളും പാഴ് ചിലവുകളും വരാറുണ്ട്.


നിലവിൽ ഇന്ത്യൻ സൈന്യത്തിന് മൊത്തത്തിൽ 17 കമാൻഡുകൾ ഉണ്ട്, ഇത് ഏതെങ്കിലും സൈനിക പ്രവർത്തനത്തിന്റെ കാര്യത്തിൽ സായുധ സേനകൾ തമ്മിൽ ഏകോപിപ്പിക്കുന്നതിൽ വളരെയധികം വിഷമതകൾ ഉണ്ടാക്കുന്നു. കരസേനയ്ക്ക് ഏഴ് കമാൻഡുകളുണ്ട് - നോർത്തേൺ, ഈസ്റ്റേൺ, സതേൺ, വെസ്റ്റേൺ, സെൻട്രൽ, സൗത്ത് വെസ്റ്റേൺ, പിന്നെ ആർമി ട്രെയിനിങ് കമാൻഡ് എന്നിവയാണത്


ഇന്ത്യൻ വ്യോമസേനയ്ക്കും വെസ്റ്റേൺ, ഈസ്റ്റേൺ, സതേൺ, സൗത്ത് വെസ്റ്റേൺ, സെൻട്രൽ, ട്രെയിനിംഗ്, മെയിന്റനൻസ് എന്നീ ഏഴ് കമാൻഡുകളുണ്ട്. നാവികസേനയ്ക്ക് മൂന്ന് കമാൻഡുകളുണ്ട്, പടിഞ്ഞാറൻ, കിഴക്കൻ, തെക്കൻ. ഇവ കൂടാതെ, രണ്ട് ട്രൈ-സർവീസ് കമാൻഡുകളും ഒരു ആൻഡമാൻ നിക്കോബാർ കമാൻഡും ഉണ്ട്

ഇന്ത്യയെപ്പോലുള്ള ഒരു പ്രൊഫഷണൽ സൈനിക സ്ഥാപനത്തിന് ഇത്തരത്തിലുള്ള ഒരു മാറ്റം ഒരു പാട് കാലം മുൻപ് തന്നെ ആവശ്യമായിരുന്നു , കാരണം യുഎസിനെപ്പോലുള്ള എല്ലാ വലിയ സൈനിക ശക്തികൾക്കും കമാൻഡുകളുടെ തിയറ്റർ വൽക്കരണം ഉണ്ട്. എന്തിന് ഇന്ത്യയുടെ വടക്കൻ അയൽവാസിയായ ചൈനയ്ക്ക് പോലും കമാൻഡുകളുടെ തിയറ്ററൈസേഷൻ ഉണ്ട്, ഇത് സായുധ സേനയെ മികച്ച രീതിയിൽ ഏകോപനത്തോട് കൂടി പ്രവർത്തിക്കാൻ അനുവദിക്കുന്നു


ഈ തിയറ്റർ വൽക്കരണത്തിലൂടെ, ഇന്ത്യക്ക് നമ്മുടെ സേനയുടെ കഴിവുകളെ ഗണ്യമായി വർധിപ്പിക്കാൻ കഴിയും, കൂടാതെ പാകിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നും ഒരു ഇരട്ട ആക്രമണമുണ്ടായാൽ, മുഴുവൻ സാഹചര്യങ്ങളും കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും സാധിക്കും. ഇത് നിലവിൽ തന്നെ ശക്തമായ ഇന്ത്യൻ സേനയെ അതി ശക്തമാക്കാൻ ഉതകുന്നതാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഉയിർ'; ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു.  (11 minutes ago)

പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം  (54 minutes ago)

നാളെ സംസ്ഥാന വ്യാപക ഹർത്താൽ  (1 hour ago)

ഷിയാസ് കരീമിനെ വിറപ്പിച്ച് യുവതി! നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി? ലക്ഷങ്ങളുടെ തട്ടിപ്പും പീഡനവും; ഷിയാസ് വീണ്ടും കുടുക്കിൽ!  (1 hour ago)

മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...  (1 hour ago)

അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!  (1 hour ago)

നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...  (1 hour ago)

​ഗേറ്റിൽ 2 കാവൽ നായകൾ,കൊലച്ചിരി ചിരിച്ച് വിഷ്ണു!! നി​ഗൂഢത നിറഞ്ഞ വീട്!! അയൽവാസികൾ പറയുന്നതിങ്ങനെ  (2 hours ago)

നാളെ ഹർത്താൽ..! വണ്ടി ഇറങ്ങിയാൽ കളി മാറും വാഹനങ്ങള്‍ തടയും ഹർത്താലിന്റെ കാരണം ഇത്  (2 hours ago)

ഹോസ്റ്റലിനോട് ചേർന്ന് കട നടത്തുന്ന പ്രതി,  (3 hours ago)

അട്ടിമറി സാധ്യത  (3 hours ago)

UAE Iron dome അതീവ രഹസ്യമായി സൈനികരെത്തി  (3 hours ago)

ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?  (4 hours ago)

WEST BENGAL ബംഗാളില്‍ ഭരണം പിടിക്കും ബിജെപി  (4 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനുത്തരവ് ,മെയ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം   പോക്സോ കോടതിയാണ് ഉത്തരവിട്ടത്  (5 hours ago)

Malayali Vartha Recommends