ഇന്ത്യക്ക് നന്ദിയുമായി ഫ്രഞ്ച് നേതാവ്; ട്വീറ്റിലാണ് ഇന്ത്യയോട് നന്ദി അറിയിച്ചത് ചങ്കയാൽ ഇങ്ങനെ വേണം

അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഫ്രഞ്ച് ജനതയ്ക്കുള്ള അവകാശം ഉയർത്തിപ്പിടിക്കാൻ ലക്ഷ്യമിട്ട് പ്രവൃത്തിക്കുന്ന ഫ്രാൻസിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും പിന്തുണ നൽകിയതിന് ഫ്രഞ്ച് രാഷ്ട്രീയ പ്രവർത്തകയും ദേശീയ റാലി രാഷ്ട്രീയ പാർട്ടി പ്രസിഡന്റുമായ മറൈൻ ലെ പെൻ ട്വീറ്റിൽ ഇന്ത്യയോട് നന്ദി അറിയിച്ചു.
ഇസ്ലാമോഫോബിയ ആരോപിച്ച് നിരവധി മുസ്‌ലിം രാജ്യങ്ങൾ ഫ്രാൻസിനെ ആക്രമിക്കുകയാണ് . മുഹമ്മദ് നബിയുടെ കാർട്ടൂൺ തന്റെ ക്ലാസ്സിൽ കാണിച്ചതിന് ലോകത്തെ മുഴുവൻ ഞെട്ടിക്കുന്ന രീതിയിൽ അധ്യാപകനെ ശിരഛേദം ചെയ്ത ശേഷം, ആ സംഭവത്തെ വിമർശിക്കുന്നതിനുപകരം നിരവധി ഇസ്ലാമിക നേതാക്കൾ സ്വാതന്ത്രം ഉയർത്തി പിടിക്കുവാൻ വേണ്ടി ഫ്രാൻസ് ചെയ്ത നടപടിയെ വിമർശിക്കുകയാണ് ചെയ്യുന്നത് .
ഇത്തരത്തിൽ പല രാജ്യങ്ങളും ഫ്രാൻസിനെ ഒറ്റപ്പെടുത്തുമ്പോൾ ഇന്ത്യ ശക്തമായി ഫ്രാൻസിന്റെ കൂടെ നിന്നു. ഇതിനു നന്ദി പറഞ്ഞാണ് മറൈൻ ലെ പെൻ രംഗത്തെത്തിയത്. ഫ്രാൻസിലെ തീവ്ര വലതു പക്ഷ നേതാക്കളിൽ ഒരാളായിട്ടാണ് മറൈൻ ലെ പെൻ അറിയപ്പെടുന്നത്. അതെ സമയം ഇമ്മാനുവേൽ മാക്രോൺ കുറെ കൂടി ലിബറൽ മൂല്യങ്ങൾ പുലർത്തി വരുന്ന നേതാവായാണ് വിലയിരുത്തപ്പെടുന്നത്.
ഇരു രാജ്യങ്ങളുടെയും പ്രതിനിധീകരിക്കുന്ന പതാക ഉപയോഗിച്ച് പെൻ ഇപ്രകാരം ട്വീറ്റ് ചെയ്തു, ' ഞങ്ങളുടെ മൂല്യങ്ങൾ ഉപേക്ഷിക്കാൻ വിവിധ കോണുകളിൽ നിന്നും ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ഇന്ത്യ നൽകിയ പിന്തുണയ്ക്കും, പിന്തുണ നൽകിയ ഇന്ത്യൻ സർക്കാരിനും നന്ദി.
ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിന് മറുപടിയായി ഇന്ത്യക്കാർ ഫ്രാൻസിനെ പിന്തുണച്ചതെങ്ങനെയെന്ന റിപ്പോർട്ടിലേക്കുള്ള ഒരു ലിങ്ക് അവർ പങ്കിട്ടു. ഒരു വിഭാഗം ട്വിറ്ററിൽ #ബോയ്‌കോട്ട് ഫ്രഞ്ച് പ്രോഡക്ടസ് ട്രെൻഡുചെയ്യുമ്പോൾ, ഇന്ത്യക്കാർ ഫ്രാൻസിനെതിരെയുള്ള ഈ നീക്കത്തെ മറികടക്കാൻ ഒരു പ്രതികരണം എന്ന നിലയിൽ # ഐ സ്റ്റാൻഡ് വിത്ത് ഫ്രാൻസ് എന്ന് ട്രെൻഡു ചെയ്തു തിരിച്ചടിച്ചിരിന്നു
2 ദിവസം മുമ്പ് ഇന്ത്യൻ വിദേശ കാര്യാ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇങ്ങനെ പറഞ്ഞു: '' അന്താരാഷ്ട്ര വ്യവഹാരത്തിന്റെ ഏറ്റവും അടിസ്ഥാന മാനദണ്ഡങ്ങൾ പോലും ലംഘിച്ച് അസ്വീകാര്യമായ ഭാഷയിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് നേരെയുള്ള വ്യക്തിഗത ആക്രമണങ്ങളെ ഞങ്ങൾ ശക്തമായി എതിർക്കുന്നു . ലോകത്തെ ഞെട്ടിച്ച ഒരു ഫ്രഞ്ച് അധ്യാപകന്റെ ജീവനെടുത്ത കൊലപാതകത്തിൽ ഭീകരമായ രീതിയിൽ നടത്തിയ തീവ്ര വാദ ആക്രമണത്തെയും ഞങ്ങൾ അപലപിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ഫ്രാൻസിലെ ജനങ്ങൾക്കും ഞങ്ങൾ അനുശോചനം രേഖപ്പെടുത്തുന്നു. ഒരു കാരണവശാലും ഒരു സാഹചര്യത്തിലും തീവ്രവാദത്തിന് ഒരു ന്യായീകരണവുമില്ല.
തുർക്കിയിൽ നിന്നുള്ള ഫ്രഞ്ച് അംബാസഡറെ തിരിച്ചുവിളിച്ചതിന് മാക്രോണിനെ മറൈൻ ലെ പെൻ പ്രശംസിച്ചു. തുർക്കിയിൽ നിന്നുള്ള ഫ്രഞ്ച് അംബാസഡറെ തിരിച്ചുവിളിക്കുന്നത് ശ്രദ്ധേയമായ പ്രവർത്തനമാണെന്ന് അവർ ട്വീറ്റ് ചെയ്തു. തുർക്കിയുമായി ഞങ്ങൾ എന്തുചെയ്യുന്നുവെന്നതിനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നുവരുന്നതിനാൽ ഇത് ശക്തമായ പ്രതികരണമാണെന്ന് പറയാൻ കഴിയില്ല. അവർ ട്വീറ്റ് ചെയ്തു
ഒക്ടോബർ 16 ന്, പാരീസിന്റെ പ്രാന്തപ്രദേശത്തുള്ള 18 കാരനായ ചെചെൻ അഭയാർഥി 47 കാരനായ സ്കൂൾ അദ്ധ്യാപകനായ സാമുവൽ പാറ്റിയെ ശിരഛേദം ചെയ്തിരിന്നു , പാറ്റി തന്റെ വിദ്യാർത്ഥികൾക്ക് പ്രവാചകന്റെ കാരിക്കേച്ചറുകൾ കാണിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ലോകത്തെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. ഇതിനെ തുടർന്ന് ശക്തമായ നടപടികൾ ആണ് തീവ്ര വാദത്തിനെതിരെ ഫ്രാൻസ് കൈ കൊണ്ടത്. എന്നാൽ ശിരശ്ചേദത്തെ അപലപിക്കാതിരുന്ന പല രാജ്യങ്ങളും ഫ്രാൻസിന്റെ ജനാധിപത്യ പരമായ പ്രതിഷേധങ്ങളിൽ അത്യന്തം രോഷം പ്രകടിപ്പിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. ബംഗ്ളാദേശ് പാകിസ്ഥാൻ പോലുള്ള പല രാജ്യങ്ങളിലും മക്രോണിനെതിരെ ബഹു ജന പ്രക്ഷോഭവും നടന്നു. വിവിധ സ്ഥലങ്ങളിൽ പ്രതീകാത്മകം ആയി മക്രോണിന്റെ ശിരസ്‌ചേദം നടത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
ബംഗ്ലാദേശിന്റെയും പാക്കിസ്ഥാന്റെയും ഭാഗത്തു നിന്നും ഈ സാഹചര്യത്തിൽ ഉണ്ടായ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ അവിടെ നിന്നും ഉള്ള കുടിയേറ്റ ക്കാരെ പൂർണ്ണമായും ബാൻ ചെയ്യണം എന്ന ആവശ്യം നിലവിൽ മറൈൻ ലെ പെൻ ഉന്നയിച്ചു കഴിഞ്ഞു . പെൻ ട്വീറ്റ് ചെയ്തതിന്റെ ഏകദേശ വിവർത്തനം ഇപ്രകാരം ആണ് “ഇന്ന് ബംഗ്ലാദേശിൽ നമ്മുടെ അംബാസഡറെ ശിരഛേദം ചെയ്യാൻ പ്രകടനക്കാർ ആവശ്യപ്പെടുന്നു , പാക്കിസ്ഥാനിൽ ആകട്ടെ കൂടുതൽ തീവ്രമായ അക്രമങ്ങൾ ആണ് നടക്കുന്നത് , അത് കൊണ്ട് തന്നെ ദേശീയ സുരക്ഷാ പരിഗണിച്ചു കൊണ്ട് ഈ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിനെതിരെ അടിയന്തര മൊറട്ടോറിയം ഞാൻ ആവശ്യപ്പെടുന്നു .
ഫ്രാൻസിലെ തീവ്ര വലതു പക്ഷ വക്താവായിട്ടാണ് പെൻ അറിയപ്പെടുന്നത്. അതായത് കൂടുതൽ കൂടുതൽ ജനാധിപത്യ വിരുദ്ധർ ആയ തീവ്ര മത മൗലിക വാദികൾ ശക്തി പ്രാപിക്കുന്നതിനനുസരിച്ച് യൂറോപ് കൂടുതലായി തീവ്ര വലതു പക്ഷത്തേക്ക് ചാഞ്ഞു കൊണ്ടിരിക്കുന്നതാണ് നമുക്ക് കാണാൻ സാധിക്കുന്നത്.
ഇമ്മാനുവേൽ മാക്രോൺ എന്ന ലിബറൽ ആശയക്കാരനിൽ നിന്നും മറൈൻ ലെ പെൻ പോലെയുള്ള തീവ്ര വലതു പക്ഷ ക്കാരിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെടാനുള്ള ഒരു സാഹചര്യം ആണ് ഫ്രാൻസിൽ പൊതുവിലും , യൂറോപ്പിൽ മൊത്തത്തിലും നിലവിൽ ഉരുത്തിരിഞ്ഞു വരുന്നത്. അധികമൊന്നും വിദൂരമല്ലാത്ത ഭാവിയിൽ യൂറോപ്പിന്റെ മനോഭാവം എപ്രകാരമാണ് മാറാൻ പോകുന്നതെന്ന് നമ്മൾ കണ്ടറിയുക തന്നെ വേണം.
"
https://www.facebook.com/Malayalivartha

























