ബിജെപി ലൈറ്റ് ആകാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരിക്കലും കഴിയില്ല; തങ്ങളോട് വിയോജിക്കുന്നവരെ അടിച്ചമര്‍ത്താന്‍ ബിജെപി നിരന്തരം ശ്രമിക്കുകയാണെന്ന് തരൂർ

ബി.ജെ.പിക്ക് നേരെ ഒളിയമ്പുമായി മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശിതരൂർ രംഗത്ത്. പി.ടി.ഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശശിതരൂർ എം.പി തന്റെ നിലപാട് വ്യക്തമാക്കിയത്.
ബിജെപി ലൈറ്റ് ആകാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരിക്കലും കഴിയില്ലെന്ന് ശശിതരൂർ പറഞ്ഞു. അത്തരത്തിലൊരു ശ്രമം കോൺഗ്രസിനെ പൂർണ്ണമായ തകർച്ചയിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യ സഹിഷ്ണുതയും ബഹുസ്വരതയും ഉള്‍ക്കൊള്ളുന്നു രാജ്യമാണെന്നും മതേതര്വത്തെ എന്നെന്നേക്കുമായി മറികടക്കാന്‍ വിദ്വേഷ ശക്തികള്‍ക്ക് കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും തരൂര്‍ പറഞ്ഞു. തങ്ങളോട് വിയോജിക്കുന്നവരെ അടിച്ചമര്‍ത്താന്‍ ബിജെപി നിരന്തരം ശ്രമിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























