പഞ്ചാബിൽ ദലിത് വിദ്യാര്‍ഥികള്‍ക്ക് ഡോ:അംബേദ്കര്‍ സ്കോളര്‍ഷിപ് പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

പഞ്ചാബിലെ ദലിത് വിദ്യാര്‍ഥികള്‍ക്ക് ഡോ:അംബേദ്കര്‍ സ്കോളര്‍ഷിപ് പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ഒക്ടോബര്‍ 31ന് വാത്മീകി ജയന്തിയോടനുബന്ധിച്ചാണ് സ്കോളര്‍ഷിപ് പ്രഖ്യാപിച്ചത്.
നൂറു ശതമാനം ഫീസിളവ് നല്‍കുന്ന പദ്ധതി വര്‍ഷത്തില്‍ മൂന്നുലക്ഷത്തോളം പാവപ്പെട്ട ദലിത് കുട്ടികള്‍ക്ക് പ്രയോജനകരമാകും.
സംസ്ഥാന സര്‍ക്കാരിന്റെ സബ്സിഡി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനാല്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ഗുണം ലഭിക്കും. പുസ്തകങ്ങള്‍, യൂണിഫോം എന്നിവ വാങ്ങാനായി മാസത്തില്‍ അലവന്‍സും നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























