മധ്യപ്രദേശില്‍ 28 മണ്ഡലങ്ങളില്‍ നവംബര്‍ 3-ന് വോട്ടെടുപ്പ്

മധ്യപ്രദേശില്‍ 28 നിയമസഭാ സീറ്റുകളില്‍ നാളെ ഉപതിരഞ്ഞെടുപ്പ്. 10-നാണ് വോട്ടെണ്ണല്‍.
കോണ്‍ഗ്രസ് വിട്ട് കഴിഞ്ഞ മാര്‍ച്ചില്‍ ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ അനുയായികള്‍ രാജിവച്ചതോടെയാണ് ഇത്രയധികം സീറ്റില്‍ ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്.
ബിജെപിയില്‍ ചേര്‍ന്ന 25 മുന്‍ എംഎല്‍എമാരും മത്സരിക്കുന്നുണ്ട്. 230 അംഗ സഭയില്‍ ബിജെപിക്ക് 107 അംഗങ്ങളും കോണ്‍ഗ്രസിന് 87 പേരുമുണ്ട്.
ഗുജറാത്തില്‍ 8 സീറ്റിലും ഉത്തര്‍പ്രദേശില്‍ 7 സീറ്റിലും നാളെ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കും.
ചത്തീസ്ഗഡ്, ഹരിയാന, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ഓരോ സീറ്റിലും ജാര്‍ഖണ്ഡ് കര്‍ണാടക, നാഗാലാന്‍ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ 2 സീറ്റുകളിലും ഉപതിരഞ്ഞെടുപ്പ് നടക്കും.
https://www.facebook.com/Malayalivartha

























