ബീഹാര്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ മൂന്നിന്... സീമാഞ്ചല്‍ മേഖലയില്‍ നിന്നുള്‍പ്പടെ 94 മണ്ഡലങ്ങളില്‍ നിന്നുള്ളവരാണ് നാളെ പോളിംങ് ബൂത്തുകളില്‍ എത്തുക

ബീഹാര്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ മൂന്നിന്. സീമാഞ്ചല്‍ മേഖലയില്‍ നിന്നുള്‍പ്പടെ 94 മണ്ഡലങ്ങളില്‍ നിന്നുള്ളവരാണ് ചൊവ്വാഴ്ച പോളിംങ് ബൂത്തുകളില്‍ എത്തുക. ഇതിനകം 94 മണ്ഡലങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 17 ജില്ലകളിലായി 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ് അടക്കം 1,463 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.
അധികാരം നിലനിര്‍ത്താന്‍ എന്‍ഡിഎയും ഭരണത്തിലേറാന്‍ യുപിഎയും ശക്തമായ മത്സരമാണ് നടക്കുക. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്വാധീന മേഖലകളായ കിഷന്‍ ഗഞ്ച്, അരാരിയ, കതിഹാര്‍, പൂര്‍ണിയ തുടങ്ങിയ ജില്ലകളിലാണ് എറ്റവും രണ്ടാംഘട്ടത്തില്‍ ശക്തമായ പ്രചരണം നടന്നത്. എല്‍ജെപി 26 ഇടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. സിപിഐഎമ്മും സിപിഐയും അടക്കമുള്ള ഇടത് പാര്‍ട്ടികളെ സംബന്ധിച്ച് ഈ ഘട്ടം വളരെ പ്രധാനപ്പെട്ടതാണ്.
"
https://www.facebook.com/Malayalivartha

























