സമുദ്രനിരപ്പില്‍നിന്നും 16,000 അടി ഉയരത്തിലുള്ള മേഖലയില്‍ അപ്പെന്‍ഡിസൈറ്റിസ് ശസ്ത്രക്രിയ നടത്തി കരസേനാ ഡോക്ടര്‍മാര്‍

മഞ്ഞുറഞ്ഞ കിഴക്കന്‍ ലഡാക്കില്‍, സമുദ്രനിരപ്പില്‍നിന്നു 16,000 അടി ഉയരത്തിലുള്ള മേഖലയില്‍ ചൈനയുമായി മുഖാമുഖം നില്‍ക്കുന്ന ഇന്ത്യന്‍ സൈനികരിലൊരാള്‍ക്ക് അടിയന്തിര ശസ്ത്രക്രിയ വേണ്ടിവന്നപ്പോള്‍ പ്രതികൂലസാഹചര്യത്തലും മനോധൈര്യം വിടാതെ വിജയകരമായി അപ്പെന്‍ഡിസൈറ്റിസ് ശസ്ത്രക്രിയ നടത്തി കരസേനാ ഡോക്ടര്‍മാര്‍ പുതിയ നേട്ടം കുറിച്ചു.
അടിയന്തര ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യമായിരുന്നെങ്കിലും ഹെലികോപ്ടറില്‍ ആശുപത്രിയിലെത്തിക്കാന്‍ മോശം കാലാവസ്ഥ തടസമായി. തുടര്‍ന്നാണ് ഫോര്‍വേഡ് സര്‍ജിക്കല്‍ സെന്ററില്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. ലഫ്റ്റനന്റ് കേണലിന്റെ നേതൃത്വത്തില്‍ കരസേനയുടെ മെഡിക്കല്‍ വിഭാഗം നടത്തിയ ശസ്ത്രക്രിയ പൂര്‍ണമായും വിജയിച്ചെന്നും സൈനികന്‍ സുഖംപ്രാപിക്കുകയാണെന്നും കരസേന അറിയിച്ചു.
കൊടും ശീതകാലത്തും ലഡാക്കില്‍ സേവനം ചെയ്യുന്ന സൈനികരുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമെത്തിക്കാനുള്ള കരസേനയുടെ പ്രവര്‍ത്തന മികവിന്റെ ഉദാഹരണമായാണ് ഇതിനെ ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/Malayalivartha

























