മാനസിക പ്രശ്നങ്ങളുള്ള സ്ത്രീയുടെ ക്രൂരതയിൽ അമ്പരന്ന് നാട്ടുകാർ! ടിവി കണ്ടുകൊണ്ടിരുന്ന പത്ത് കുട്ടികളിൽ അഞ്ച് കുട്ടികളെ രണ്ട് നില കെട്ടിടത്തില്‍ നിന്ന് താഴേയ്‌ക്കെറിഞ്ഞ്! വീഴ്ചയില്‍ രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്....

ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന അഞ്ച് കുട്ടികളെ രണ്ട് നില കെട്ടിടത്തില്‍ നിന്ന് താഴേയ്‌ക്കെറിഞ്ഞ് യുവതിയുടെ ക്രൂരത. ഝാര്‍ഖണ്ഡിലെ സാഹെബ്ഗഞ്ച് ജില്ലയിലാണ് ദാരുണ സംഭവം ഉണ്ടായത്.
വീഴ്ചയില്‍ രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബിഹാരി ലാല്‍ മണ്ഡല്‍ ഭവന്‍ എന്ന കെട്ടിടത്തിലെ ഒരു മുറിയില്‍ പത്ത് കുട്ടികള്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് സ്ത്രീ എത്തി അഞ്ച് കുട്ടികളെ എടുത്ത് ടെറസിലേക്ക് കൊണ്ടുപോയത്.
തുടര്‍ന്ന് ഓരോ കുട്ടികളെയും താഴേക്ക് എറിയുകയായിരുന്നു. അതേസമയം, കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച ഒരാള്‍ക്ക് പരിക്കേറ്റു. പോലീസെത്തി സ്ത്രീയെ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
അടുത്തിടെയായി യുവതിക്ക് മാനസിക പ്രശ്നങ്ങളുള്ളതായി പോലീസ് പറയുന്നു. അതേസമയം, കുട്ടികളുടെ കുടുംബങ്ങള്‍ യുവതിക്കെതിരെ പരാതി നല്‍കിയിട്ടില്ല.
https://www.facebook.com/Malayalivartha

























