കൂനൂര്‍ നഗരം കാട്ടുപോത്തുകള്‍ കീഴടക്കുന്നു; നാടന്‍ പോത്തുകളെന്ന് തെറ്റിദ്ധരിച്ച് സഞ്ചാരികള്‍

കൂനൂര്‍ നഗരത്തില്‍ നിറയെ കാട്ടുപോത്തുകളാണ്. ഊട്ടി മുതല്‍ കൂനൂര്‍ വരെ മേഞ്ഞുനടക്കുന്ന പോത്തുകള്‍ നാടന്‍ പോത്തുകളെന്നു തെറ്റിദ്ധരിച്ച് സഞ്ചാരികള്‍ അടുത്തെത്താന്‍ ശ്രമിക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ച ഒരാള്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വനത്തിലേക്കു തുരത്തിയാലും പോകാതെ പ്രദേശത്ത് കാട്ടുപോത്തുകള്‍ വിലസുകയാണ്.
നാട്ടുകാര്‍ ഇടപെടുന്നതിനാലാണ് സഞ്ചാരികള്‍ക്ക് അപകടങ്ങള്‍ ഉണ്ടാകാത്തത്.
നാട്ടിലിറങ്ങി ശീലിച്ചവ പിന്നീടു കാട്ടിലേക്കു മടങ്ങാന്‍ കൂട്ടാക്കാത്തതാണ് ദുരിതമാകുന്നത്.
രണ്ടു വര്‍ഷമായി കാട്ടുപോത്തുകളെ ഭയന്നാണ് കഴിയുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha

























