കാര്‍ഷികബില്ലുകള്‍ കീറിയെറിഞ്ഞ സംഭവം; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ പരാതിയുമായി ബി.ജെ.പി

നിയമസഭയില്‍ കാര്‍ഷികബില്ലുകള്‍ കീറിയെറിഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ പരാതിയുമായി ബി.ജെ.പി. ഡല്‍ഹി ബി.ജെ.പി ഘടകമാണ് കെജ്‌രിവാളിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. നടപടിയിലൂടെ കര്‍ഷകരെ സമരത്തിന് പ്രേരിപ്പിക്കുകയാണ് കെജ്‌രിവാളെന്ന് ബി.ജെ.പി ആരോപിച്ചു. ഡല്‍ഹി നഗരത്തിലെ കലാപം രൂക്ഷമാക്കാന്‍ കെജ് രിവാള്‍ ഗൂഢാലോചന നടത്തി. ഡല്‍ഹിയിലെ അവസ്ഥ ഇനിയും മോശമാകുകയാണെങ്കില്‍ അതിന് കാരണക്കാരന്‍ കെജ് രിവാളാണെന്നും അദ്ദേഹത്തിനെതിരെ യുക്തമായ നടപടികള്‍ പൊലീസ് സ്വീകരിക്കണമെന്നും ബി.ജെ.പി ഐ.ടി സെല്‍ ചീഫ് അഭിഷേക് ദുബെ പരാതിയില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























