കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും; രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് 99.9% നേതാക്കളും ആഗ്രഹിക്കുന്നുവെന്ന് രണ്‍ദീപ് സുര്‍ജേവാല

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് 99.9% നേതാക്കളും ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ പാര്‍ട്ടി ഉടന്‍ ആരംഭിക്കുമെന്നും അദേഹം വ്യക്തമാക്കി.
അടുത്ത 10 ദിവസത്തിനുള്ളില്‍ സോണിയ ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് സുര്‍ജേവാല അറിയിച്ചു. അതേസമയം സംഘടനാപരമായ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാാന്ധിക്ക് കത്തെഴുതിയ 23 വിമത നേതാക്കളുമായും പാര്‍ട്ടി അധ്യക്ഷ ഉള്‍പ്പെടെയുള്ളവര്‍ കൂടിക്കാഴ്ച നടത്തുമെന്നും സുര്‍ജേവാല വ്യക്തമാക്കി. താനടക്കം 99.9% പേരും രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കണമെന്ന് ആഗ്രഹിക്കുന്നു. ഇതില്‍ അന്തിമ തീരുമാനം രരാഹുല്‍ ഗാന്ധിയുടേതാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























