2021-22 സാമ്പത്തിക വര്‍ഷത്തില്‍ അവതരിപ്പിക്കുന്ന ബജറ്റ് രാജ്യം ഇതുവരെയും കാണാത്ത വിധമുള്ളതായിരിക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍

2021-22 സാമ്പത്തിക വര്‍ഷത്തില്‍ അവതരിപ്പിക്കുന്ന ബജറ്റ് രാജ്യം ഇതുവരെയും കാണാത്ത വിധമുള്ളതായിരിക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ജനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്നും വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. വലിയ മഹാമാരിക്ക് ശേഷമുള്ള ബജറ്റ് വ്യത്യസ്തമാവും. ഫെബ്രുവരി ഒന്നിനാണ് 2021-22 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരിപ്പിക്കുന്നത്.
ഇന്ത്യയുടെ ജനസംഖ്യ പരിഗണിക്കുമ്പോള്‍ രാജ്യത്തിന് നല്ല വളര്‍ച്ചയുണ്ട്. ആഗോള വളര്‍ച്ചയ്ക്ക് ഇന്ത്യ വലിയ സംഭാവന നല്‍കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതല്‍ പണം വിലയിരുത്തും. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ ആശുപത്രികള്‍ വികസിപ്പിക്കുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha

























