അവര്‍ ആദ്യം യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി; പിന്നെ രണ്ടു സ്യൂട്ട് കേസുകളില്‍ നിറച്ച് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു; ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍; കൊലപാതകത്തിന് പിന്നിലെ കാരണം ഞെട്ടിപ്പിക്കുന്നത്; പോലീസ് പറയുന്നത് ഇങ്ങനെ

സ്വകാര്യ ബാങ്ക് ജീവനക്കാരനെ ഭര്‍ത്താവ് കൊലപ്പെടുത്തി. സംഭവം പുറത്തറിയാതിരിക്കാന്‍ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി. ആ കഷ്ണങ്ങള്‍ രണ്ടു ബാഗുകളിലാക്കി റെയില്‍വേ സ്റ്റേഷന് സമീപം ഉപേക്ഷിച്ചു. ഞെട്ടിക്കുന്ന സംഭവം നടക്കുന്നത് മഹാരാഷ്ട്രയിലെ റായിഘഡ് ജില്ലയിലെ നീരാല്‍ റെയില്‍വേ സ്റ്റേഷന് സമീപം. സംഭവത്തില്‍ ഭാര്യയെയും ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ സുശീല്‍ കുമാര്‍ സര്‍നായിക്ക് എന്ന മുപ്പത്തിയൊന്നു വയസുകാരനാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവം നടക്കുന്നതിന് അഞ്ച് ദിവസം മുന്‍പ് സുശീല്‍ കുമാറിനെ കാണാതായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.
ചാള്‍സ് നാടാര്‍ (41) ഇയാളുടെ ഭാര്യ സലോമി (31) എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ഡിസംബര്‍ 12നാണ് വറോളിയിലെ തന്റെ താമസസ്ഥലത്ത് നിന്നും സുശീല്‍ കുമാറിനെ കാണാതായത്. ഇയാള്‍ ജോലി ചെയ്യുന്ന ബാങ്കിന്റെ മുംബൈ ഗ്രാന്റ് റോഡ് ബ്രാഞ്ചിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഇയാള്‍ ഒരു പിക്‌നിക്കിന് പോകുന്നുവെന്നും ഡിസംബര്‍ 13ന് ഞായറാഴ്ച തിരിച്ചെത്തുമെന്നും അമ്മയോട് പറഞ്ഞതായി പോലീസ് പറഞ്ഞു. പറഞ്ഞ ദിവസമായിട്ടും തിരിച്ചെത്താതിനെ തുടര്‍ന്നാണ് ഇയാളുടെ മാതാവ് പോലീസില്‍ പരാതിയുമായി എത്തിയത്.
ഇതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു തുടര്‍ന്ന് റായിഘഡ് ജില്ലയിലെ നീരാലിയില്‍ മൃതദേഹം കണ്ടെത്തുകയും അത് സുശീല്‍ കുമാര്‍ ആണെന്ന് തിരിച്ചറിയുകയും ചെയ്തു. രണ്ട് സ്യൂട്ട്‌കേസുകള്‍ നീരാലി റെയില്‍വേ സ്റ്റേഷന് സമീപമുള്ള വെള്ളക്കെട്ടില്‍ ഒഴുകി നടക്കുകയായിരുന്നു. ഇതില്‍ പരിശോധിച്ചപ്പോഴാണ് ശരീര ഭാഗങ്ങള്‍ ലഭിച്ചത്.
സുശീലിന്റെ മൃതദേഹം തിരിച്ചറിഞ്ഞ പോലീസ്, സ്യൂട്ട്‌കേസ് വിശദമായി പരിശോധിച്ചപ്പോള്‍ അതില്‍ വിറ്റകടയുടെ സ്റ്റിക്കര്‍ ലഭിച്ചു. ഈ കടയില്‍ ആരാണ് ഈ സ്യൂട്ട്‌കേസ് വാങ്ങിയത് എന്ന് അന്വേഷിച്ചു. അവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ചാള്‍സ് നാടാര്‍ എന്ന വ്യക്തിയാണ് അത് വാങ്ങിയത് എന്ന് മനസിലായത്. ഇവരെ നീരാലിയിലെ രാജ്വാഗ് റസിഡന്‍ഷ്യല്‍ സൊസേറ്റിയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലില്‍ സുശീല്‍ കുമാറും ചാള്‍സ് നാടാറിന്റെ ഭാര്യ സലോമിയും ഒരു കോള്‍ സെന്ററില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്നതായി വ്യക്തമായി. ഇവര്‍ തമ്മില്‍ സൗഹൃദം ഉണ്ടായിരുന്നു.
ഡിസംബര്‍ 12ന് നീരാലിയിലെ ഇവരുടെ താമസസ്ഥലം സുശീല്‍ സന്ദര്‍ശിച്ചു. ഇവിടെ വച്ച് സലോമിയെ സംബന്ധിച്ച് ചില കാര്യങ്ങള്‍ നാടറോട് സുശീല്‍ പറഞ്ഞു. എന്നാല്‍ ഇതില്‍ ദേഷ്യം വന്ന നാടാര്‍ സുശീലിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് കൊലപാതകം മറയ്ക്കാന്‍ നാടാറും ഭാര്യയും മൃതദേഹം കഷ്ണങ്ങളാക്കി സ്യൂട്ട് കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു. ഇരുവരെയും വെള്ളിയാഴ്ച കോടതി റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha

























