ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല; ഇന്ത്യ ഒരു ദുര്‍ബല രാജ്യമല്ലെന്നും ഏത് തരത്തിലുള്ള അതിര്‍ത്തി ലംഘനത്തിനും ശക്തമായ മറുപടി നല്കാന് രാജ്യത്തിന് കഴിയുമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ഇന്ത്യ ഒരു ദുര്‍ബല രാജ്യമല്ലെന്നും ഏത് തരത്തിലുള്ള അതിര്‍ത്തി ലംഘനത്തിനും ശക്തമായ മറുപടി നല്കാന് രാജ്യത്തിന് കഴിയുമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.ഏത് പ്രശ്നവും സംഘര്‍ഷമില്ലാതെ ചര്‍ച്ചയിലൂടെ പരിഹരിക്കുക എന്നതാണ് നമ്മുടെ നയമെങ്കിലും ഒരു തരത്തിലുള്ള അതിര്‍ത്തി ലംഘനവും പുതിയ ഇന്ത്യ അംഗീകരിക്കില്ല. രാജ്യം കോവിഡ് വ്യാപനം നേരിടുന്നതിനിടെ ചൈന അവരുടെ തെറ്റായ താത്പര്യങ്ങള്‍ അതിര്‍ത്തിയില്‍ പ്രകടമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ചൈനയ്ക്ക് ശക്തമായ തിരിച്ചടി നല്കി ഇന്ത്യ ഇപ്പോള്‍ ഒരു ദുര്‍ബല രാജ്യമല്ലെന്ന് അവരെ ബോധ്യപ്പെടുത്തി. സമാധാനത്തിലും ചര്‍ച്ചയിലുമാണ് ഇന്ത്യ വിശ്വസിക്കുന്നത്. നാം ആഗ്രഹിക്കുന്നത് സംഘര്‍ഷമല്ല, ചര്‍ച്ചയാണെന്ന് ഒരിക്കല്‍കൂടി ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ പരമാധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ല. അതിനാല്‍ അത്തരം നീക്കങ്ങളുണ്ടായാല്‍ കനത്ത തിരിച്ചടി നല്കാന് നാം സര്വസജ്ജരാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























