ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണം; ബിജെപി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് നേരെ വ്യാപകമായ കല്ലേറ്; അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ബിജെപി കൂടുതല്‍ ശക്തമായി തിരിച്ച് വരുമെന്ന് അമിത് ഷാ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തില്‍ അസ്വസ്ഥതരായി തൃണമൂല്‍ കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി അമിത് ഷാ നടത്തിയ റാലിയില്‍ പങ്കെടുത്ത് മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണം. മിഡ്‌നാപൂരില്‍ റാലിയില്‍ പങ്കെടുത്ത് മടങ്ങിയവരാണ് ആക്രമണത്തിന് ഇരയായത്.
റാലിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി. ചിലയിടങ്ങളില്‍ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമ സംഭവങ്ങള്‍ അമിത് ഷായുടെ റാലി തൃണമൂലിനേല്‍പ്പിച്ച ആഘാതമാണ് വ്യക്തമാക്കുന്നതെന്നും തൃണമൂലിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്നും ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ പ്രതികരിച്ചു.
അതേസമയം ബംഗാളിലെത്തിയ അമിത് ഷാ സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ബിജെപി കൂടുതല്‍ ശക്തമായി തിരിച്ച് വരുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























