മീന്‍ കച്ചവടക്കാരനായ സന്തോഷിന് വിവാഹിതയായ സ്ത്രീയുമായി ബന്ധം; പലവട്ടം ഇതുസംബന്ധിച്ചു സന്തോഷിനു മുന്നറിയിപ്പു നല്‍കി, ഉറങ്ങിക്കിടക്കുന്ന നേരത്ത് യുവാവിന്റെ കഴുത്തറുത്ത് കൊന്നു

ഭാര്യയുടെ കാമുകനെ ഭര്‍ത്താവു കഴുത്തറുത്തുകൊന്നു. ഞെട്ടിക്കുന്ന സംഭവം നടന്നത് ചെന്നയിൽ. പുതുപേട്ട് നടന്ന ക്രൂര കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ കണ്ട നടുക്കത്തിലാണ് പ്രദേശവാസികൾ. കൊലയാളികളായ രണ്ടുപേരെ പോലീസ് പിടികൂടി. സംഭവം നേരിൽ കണ്ടവര്‍ നടുങ്ങിതരിച്ചിരിക്കുന്നു. 33 വയസുള്ള യുവാവിനെ മൂന്നു പേര്‍ ചേര്‍ന്നാണ് കഴുത്തറുത്തുകൊന്നത്. കണ്ണകി നഗര്‍ സ്വദേശി സന്തോഷ് കുമാറാണു ഇത്തരത്തിൽ ദാരുണമായി കൊല്ലപെട്ടത്.
സംഭവത്തെ കുറിച്ചു എഗ്മോര്‍ പൊലീസ് പറയുന്നത് ഇങ്ങനെ; മീന്‍ കച്ചവടക്കാരനായ സന്തോഷിന് വിവാഹിതയായ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഈ സ്ത്രീയുടെ കുടുംബം പലവട്ടം ഇതുസംബന്ധിച്ചു സന്തോഷിനു മുന്നറിയിപ്പു നല്‍കിയിരുന്നു.
ബുധനാഴ്ച രാത്രി പുതുപ്പേട്ടിലെ ജോലി ചെയ്യുന്ന കടയ്ക്കു മുന്നില്‍ മയക്കത്തിലായിരുന്നു. ഈ സമയത്താണു മൂന്നുപേര്‍ സ്ഥലത്തെത്തി സന്തോഷിനെ ആക്രമിച്ചത്. രണ്ടു പേര്‍ സന്തോഷിന്റെ കയ്യും കാലും പിടിച്ചുകൊടുക്കുന്നതായി ദൃശ്യത്തിൽ കാണുവാൻ സാധിക്കും. മറ്റൊരാള്‍ മൂര്‍ച്ചയേറിയ കത്തികൊണ്ടു കഴുത്തറുക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ സന്തോഷ് കൊല്ലപ്പെട്ടു.
എഗ്മോര്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ സന്തോഷിന്റെ കാമുകിയുടെ ഭര്‍ത്താവ് ഇളവരശന്‍, സുഹൃത്ത് അരുണ്‍ എന്നിവരാണ് പിടിയിലായത്. നഗരത്തില്‍ ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്ന സ്ഥലത്തു തന്നെ ഇത്തരത്തിൽ ക്രൂരമായ കൊലപാതകം നടന്നതു പൊലീസിനും തലവേദനയായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























