രണ്ട് യുവതികളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു; പീഡനത്തിരയായത് ഹോട്ടല്‍ ജീവനക്കാരികള്‍; പീഡിപ്പിച്ചത് ഹോട്ടലില്‍ വ്യവസായിയെ കൊലപ്പെടുത്തുത്താനെത്തിയ ക്വട്ടേഷന്‍ സംഘം

ഹോട്ടല്‍ ജീവനക്കാരികളായ രണ്ട് യുവതികളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ഒരു വ്യവസായിയെ കൊലപ്പെടുത്തുന്നതിന്റെ ക്വട്ടേഷനുമായി എത്തിയതായിരുന്നു സംഘമാണ് ഇത്തരത്തില്‍ ക്രൂര പീഡനം നടത്തിയത്. രാജസ്ഥാനിലെ ആല്‍വാറിന് സമീപം നീമ്രനയിലാണ് സംഭവം.
കുറ്റക്കാരായ നരേഷ് ഗുജ്ജര്‍, ലോകേഷ്, രാഹുല്‍, ദനവീര്‍, പ്രിന്‍സ് തിവാരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ത്രീ സ്റ്റാര്‍ ഹോട്ടലിലെ ജീവനക്കാരികളായ യുവതികളെ പിന്നീട് പോലീസെത്തി രക്ഷപ്പെടുത്തി. ഹോട്ടലിലെത്തിയ സംഘം മാനേജരോട് ലൈംഗിക തൊഴിലാളികളെ എത്തിക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ കൂട്ടത്തിലുണ്ടായിരുന്ന രണ്ട് പേര്‍ വനിതാ ജീവനക്കാര്‍ താമസിക്കുന്ന റൂമുകളില്‍ അതിക്രമിച്ച് കയറി രണ്ട് ജീവനക്കാരികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
ഹോട്ടല്‍ മാനേജര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി ഇവരെക്കുറിച്ചുള്ള സൂചനകള്‍ കൈമാറി. മുറിയെടുത്ത സംഘത്തിന്റെ കൈയില്‍ തോക്കടക്കമുള്ള മാരകായുധങ്ങള്‍ ള്ളതായും മാനേജര്‍ പോലീസിനെ അറിയിച്ചു. പിന്നാലെ പൊലീസെത്തി പ്രതികളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ ഗുജ്ജര്‍ നേരത്തെ ഒരു കൊലപാതക കേസില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞ ക്രിമിനലാണെന്ന് പോലീസ് പറയുന്നു. ഇവരില്‍ നിന്ന് രണ്ട് പിസ്റ്റളുകളും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു.
https://www.facebook.com/Malayalivartha

























