ആര്‍.എസ്.എസിന്റെ നിരോധനം നീക്കാനുള്ള ഉപാധിയായി മാത്രമാണ് അവര്‍ ദേശീയ പതാകയെ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചത്. അങ്ങനെയുള്ളവര്‍ക്ക് ദേശീയ പതാക ഉയര്‍ത്തുമ്പോഴൊക്കെയും നെഞ്ചു പൊള്ളും, സ്വാഭാവികം മാത്രം! അഡ്വ.രശ്മിത രാമചന്ദ്രന്‍ കുറിക്കുന്നു

നാഗ്പൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തിന് മുകളില്‍ ദേശീയ പതാകയുയര്‍ത്തിയതിന് സംഘപരിവാര്‍ കേസ് നല്‍കിയ സംഭവം ഓര്‍മ്മിപ്പിച്ച് അഡ്വ.രശ്മിത രാമചന്ദ്രന്‍ രംഗത്ത്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാലക്കാട് നഗരസഭാ കാര്യലയത്തിന് മുകളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ബാനറുയര്‍ത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെ നിരവധിപേരാണ് രംഗത്ത് എത്തിയത്. ദേശീയപതാക ഉയര്‍ത്തല്‍ സംഘപരിവാറിന് സ്വതേ അലര്‍ജിയാണ്, ഇതിനു മുമ്പും ദേശീയ പതാക ഉയര്‍ത്തിയവര്‍ക്കെതിരെ പരിവാരം കേസ് കൊടുത്തിട്ടുണ്ട് കേട്ടോ... എന്ന് കുറിച്ചുകൊണ്ടാണ് അനുഭവം വ്യക്തമാക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം ഇങ്ങനെ;
നഗരസഭാ കാര്യാലയത്തിലെ പതാക ഉയര്‍ത്തലിനെതിരെ സംഘ പരിവാരം കേസു കൊടുത്തിരിയ്ക്കുകയാണ്. ദേശീയപതാക ഉയര്‍ത്തല്‍ സംഘപരിവാറിന് സ്വതേ അലര്‍ജിയാണ്, ഇതിനു മുമ്പും ദേശീയ പതാക ഉയര്‍ത്തിയവര്‍ക്കെതിരെ പരിവാരം കേസ് കൊടുത്തിട്ടുണ്ട് കേട്ടോ.
പണ്ട്… എന്നാല്‍, ഒത്തിരിപ്പണ്ടല്ല കേട്ടോ, 2001 ജനുവരി 26-ന് നാഗ്പൂരിലെ രേഷിംബാഗിലെ ആര്‍ എസ് എസ് ആസ്ഥാനത്ത് രാഷ്ട്ര പ്രേമി യുവദള്ളിന്റെ മൂന്നു പ്രവര്‍ത്തകര്‍ – ബാബാ മെന്‍ധേ, രമേഷ് കലാമ്പേ, ദിലീപ് ചത് വാനി – ദേശീയപതാക ഉയര്‍ത്തിയപ്പോള്‍ അതിനെതിരെ ഞടട നാഗ്പൂര്‍ കോടതിയില്‍ കേസ് നമ്പര്‍ 176/2001 എന്ന നമ്പരില്‍ ബോംബെ പോലീസ് ആക്ടിന്റെയും ഇന്ത്യന്‍ പീനല്‍ കോഡിന്റെയും വിവിധ വകുപ്പുകളനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും ആ കേസ് 2012 വരെ തുടരുകയും പ്രഗത്ഭനായ മൊഹിലേ എന്ന വക്കീല്‍ ആ കേസിലെ പ്രതികളെ നിരുപാധികം വിടുവിച്ച് അവസാനിപ്പിയ്ക്കുകയും ആയിരുന്നു.
ദേശീയ പതാകയെ അംഗീകരിയ്ക്കുകയില്ല എന്നത് ആര്‍.എസ്.എസിന്റെ പ്രഖ്യാപിത നിലപാടാണ്. ഭരണഘടന നിര്‍മ്മിക്കാനുള്ള സമിതി 1947 ജൂലായ് മാസം 22 -ന് നമ്മുടെ മൂവര്‍ണ്ണക്കൊടിയെ ദേശീയപതാകയായി അംഗീകരിച്ചപ്പോള്‍ അതിനെതിരെ ആര്‍.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ ശക്തമായി പ്രതിഷേധിച്ചെഴുതി: ‘ഒരു ഹിന്ദുവും ഈ കൊടിയെ ബഹുമാനിയ്ക്കുകയോ അംഗീകരിയ്ക്കുകയോ ഇല്ല. മൂന്ന് എന്ന പദം പോലും തിന്‍മയാണ്, പതാകയിലെ 3 നിറങ്ങള്‍ മനശാസ്ത്രപരമായി തിന്‍മയുടെ ഫലങ്ങള്‍ കൊണ്ടു വരും, അത് രാജ്യത്തിന് അപകടകരമാണ്”.
സംഘ പരിവാരത്തിന്റെ ആശയസംഹിതയായ വിചാരധാരയിലും ദേശീയ പതാകയ്‌ക്കെതിരെ വിഷം വമിപ്പിയ്ക്കുന്ന വാക്കുകള്‍ കാണാം. ഗാന്ധി വധത്തിനു ശേഷം 1949 ജൂലായ് മാസം 11 ന് സര്‍ദാര്‍ പട്ടേലിനോട് അച്ചാ പോറ്റി പറഞ്ഞ് ആര്‍.എസ്.എസിന്റെ നിരോധനം നീക്കണമെന്ന് ഗോല്‍ വാക്കര്‍ കേണ് പറഞ്ഞപ്പോ ‘ദേശീയ പതാകയെ അംഗീകരിയ്ക്കണമെന്നും ആര്‍.എസ്.എസ് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിയ്ക്കണമെന്നു ‘മടക്കമുള്ള ഉപാധികളാണ് പട്ടേല്‍ തിരിച്ചു വച്ചതും സമ്മതിപ്പിച്ചതും. അതായത് ആര്‍.എസ്.എസിന്റെ നിരോധനം നീക്കാനുള്ള ഉപാധിയായി മാത്രമാണ് അവര്‍ ദേശീയ പതാകയെ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചത്. അങ്ങനെയുള്ളവര്‍ക്ക് ദേശീയ പതാക ഉയര്‍ത്തുമ്പോഴൊക്കെയും നെഞ്ചു പൊള്ളും, സ്വാഭാവികം മാത്രം!
https://www.facebook.com/Malayalivartha

























