ഡല്‍ഹിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുത്ത് തിരികെയെത്തിയ യുവ കര്‍ഷകന്‍ ജീവനൊടുക്കി

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പങ്കെടുത്ത് പഞ്ചാബില്‍ തിരികെയെത്തിയ യുവ കര്‍ഷകന്‍ ജീവനൊടുക്കി. ബതിന്ദ ജില്ലയിലെ ദയാല്‍പുര മിര്‍സ ഗ്രാമത്തിലെ ഗുര്‍ലഭ് സിങ് (22) ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഡല്‍ഹിയിലെ സമരത്തില്‍ പങ്കെടുത്ത ശേഷം ഈമാസം 18നാണ് ഗുര്‍ലഭ് സിങ് നാട്ടില്‍ മടങ്ങിയെത്തിയത്.
ശനിയാഴ്ചയാണ് വീട്ടിനുള്ളില്‍ വിഷംകഴിച്ച് ഗുരുതരാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ എന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. അതേസമയം, കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഗുര്‍ലഭ് ആറ് ലക്ഷം രൂപ വായ്പ എടുത്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























