ആ പാത്രം തിരിച്ചു കൊട്ടുന്നു!; മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് നടക്കുമ്പോള്‍ വീടുകള്‍ തോറും പാത്രം മുട്ടി ശബ്ദമുയര്‍ത്തി പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത് കർഷകർ

കോവിഡിനെ അകറ്റാനായി പാത്രങ്ങള്‍ കൂട്ടിമുട്ടി ശബ്ദമുണ്ടാക്കാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതേ ആയുധം കൊണ്ട് തിരിച്ചടി നല്‍കാനൊരുങ്ങി പ്രക്ഷോഭ രംഗത്തെ കര്‍ഷകര്‍. ഡിസംബര്‍ 27ന് മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് നടക്കുമ്ബോള്‍ വീടുകള്‍ തോറും പാത്രം മുട്ടി ശബ്ദമുയര്‍ത്താനാണ് കര്‍ഷകര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കര്‍ഷക ദിവസം 25ാം ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് പ്രതിഷേധത്തിന് ആഹ്വാനം.
കഴിഞ്ഞ മാര്‍ച്ചില്‍ രാജ്യത്ത് കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പാത്രം മുട്ടാനും വിളക്കുകള്‍ തെളിക്കാനും ആഹ്വാനം ചെയ്ത് മോദി പരിഹാസ്യനായിരുന്നു. ഇതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കാനാണ് കര്‍ഷകരുടെ തീരുമാനം.
നവംബര്‍ 26ന് ആരംഭിച്ച കര്‍ഷക പ്രക്ഷോഭം ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ തുടരുകയാണ്. വിജയം കാണാതെ മടങ്ങില്ലെന്ന ദൃഢ നിശ്ചയത്തിലാണ് കര്‍ഷകര്‍. പ്രക്ഷോഭത്തിന്‍റെ ഭാഗമായി ഡിസംബര്‍ 25 മുതല്‍ 27 വരെ ഹരിയാനയിലെ ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ സൗജന്യമായി കടത്തിവിടുമെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























