അതിശൈത്യം വകവെക്കാതെ സമരം തുടര്‍ന്ന് കര്‍ഷകര്‍ .... കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിരപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കാന്‍ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്ത പാത്രംകൊട്ടലിനെ സമരമുറയാക്കാനൊരുങ്ങി കര്‍ഷകര്‍

അതിശൈത്യം വകവെക്കാതെ സമരം തുടര്‍ന്ന് കര്‍ഷകര്‍ .... കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിരപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കാന്‍ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്ത പാത്രംകൊട്ടലിനെ സമരമുറയാക്കാനൊരുങ്ങി കര്‍ഷകര്‍. പ്രധാനമന്ത്രി മന്‍ കീ ബാത്ത് നടത്തുന്ന 27-ന് വീടുകളില്‍ പാത്രംകൊട്ടി പ്രതിഷേധിക്കാന്‍ രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നതായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ജഗജീത് സിങ് ദലേവാല പറഞ്ഞു .
സമരരംഗത്തുള്ളവര്‍ക്ക് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമായും ബന്ധമില്ലെന്ന് സമരം നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഭാഗമായ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി. കര്‍ഷകപ്രക്ഷോഭത്തെത്തുടര്‍ന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവരുടെ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതമായെന്നതാണ് യാഥാര്‍ഥ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, കൃഷിമന്ത്രി തോമര്‍ എന്നിവര്‍ക്കെഴുതിയ കത്തുകളില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രശ്‌നം വഴിതിരിച്ചുവിടാന്‍ കൃഷിമന്ത്രി ശ്രമിക്കുകയാണെന്നും കത്തില്‍ കുറ്റപ്പെടുത്തി. പ്രതിരോധത്തിന്റെ ഭാഗമായി കാര്‍ഷികനിയമങ്ങളുടെ നേട്ടങ്ങള്‍ വിവരിച്ച് കൃഷിമന്ത്രി തോമര്‍ ഹിന്ദിയില്‍ കര്‍ഷകസംഘടനകള്‍ക്ക് എഴുതിയ കത്ത് പ്രാദേശികഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍.
കര്‍ഷകസമരത്തിനിടെ കൊടുംതണുപ്പിലും അപകടങ്ങളിലുമായി മരിച്ച നാല്‍പതോളം പേര്‍ക്ക് ആദരമര്‍പ്പിച്ച് ഡല്‍ഹിയിലെ സമരകേന്ദ്രങ്ങളിലും മറ്റുമായി ഞായറാഴ്ച ശ്രദ്ധാഞ്ജലിസഭകള്‍ നടന്നു. രാജ്യത്തെ 22 സംസ്ഥാനങ്ങളിലായി ഒരുലക്ഷത്തോളം ഗ്രാമങ്ങളില്‍ ശ്രദ്ധാഞ്ജലിസഭ നടന്നതായി കര്‍ഷകനേതാക്കള്‍ അറിയിച്ചു. അതിശൈത്യം വകവെക്കാതെ സമരം തുടരുകയാണ് കര്‍ഷകര്‍. ഹരിയാണയില്‍ നിന്നും പടിഞ്ഞാറന്‍ യു.പി.യില്‍നിന്നുമുള്ള കൂടുതല്‍ കര്‍ഷകരെത്തിയതോടെ ഗാസിപ്പുര്‍, ഷാജാപ്പുര്‍ അതിര്‍ത്തികളിലും സമരം ശക്തമായി.
https://www.facebook.com/Malayalivartha

























