Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..


പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ തീവ്രവാദി സാന്നിധ്യമോ..? ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ.. വ്യാജമാണെന്ന് കേരള പോലീസ് മേധാവി..


സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...

അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം വീണ്ടും; ലേയില്‍ ചൈനീസ് സൈനികര്‍ എത്തി; സിവില്‍ വേഷത്തിലെത്തിയ ചൈനീസ് സൈനികരെ നാട്ടുകാര്‍ തടഞ്ഞു വച്ചു; ഐ.ടി.ബി.പി സൈനികര്‍ എത്തി ചൈനീസ് സേനയെ തിരിച്ച് അയച്ചു; അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചു

21 DECEMBER 2020 11:15 AM IST
മലയാളി വാര്‍ത്ത

More Stories...

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം

ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിലേയ്ക്ക് ഇ‌ടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ​ ദാരുണാന്ത്യം

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.... അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്... അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തി

പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ പ്രകോപനം. അതിര്‍ത്തി ലംഘിച്ച് ലേയില്‍ ഇന്ത്യന്‍ ഭാഗത്ത് ചൈനീസ് സൈനികര്‍ കടന്നു. രണ്ടു വാഹനങ്ങളിലായി എത്തിയ സൈനികര്‍ ലഡാക്കിലെ ലേയുടെ കിഴക്ക് ഭാഗത്തിന് 135 കിലോമീറ്റര്‍ അകലെ ന്യോമയില്‍ പ്രവേശിക്കുന്നതായാണ് പ്രദേശവാസികള്‍ പുറത്തുവിട്ട വിഡിയോയില്‍ വ്യക്തമാകുന്നത്.

ഇന്ത്യന്‍ സൈനികരുടെ കണ്ണില്‍ പൊടിയിടാന്‍ ഇവര്‍ സൈനിക വേഷം ഉപേക്ഷിച്ച് സിവില്‍ വേഷത്തിലാണ് അതിര്‍ത്തി കടന്നത്. എന്നാല്‍ ന്യോമയില്‍ കാലികളെ മേയ്ക്കാനെത്തിയ നാട്ടുകാര്‍ സംശയം തോന്നിയതിനെ തുടന്ന് തടഞ്ഞുവച്ചു. ഇവര്‍ക്കെതിരെ നാട്ടുക്കാര്‍ ശക്തമായ പ്രതിഷേധം നടത്തി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഐ.ടി.ബി.പി സേന സ്ഥലത്ത് എത്തി. തുടര്‍ന്ന് ഐടിബിപി സേന ഉദ്യോഗസ്ഥരെത്തി ഇവരെ മടക്കി അയക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നാട്ടുകാര്‍ പുറത്ത് വിട്ട വിഡീയോയില്‍ രണ്ടു വാഹനങ്ങളിലായി എത്തിയ ചൈനീസ് സംഘം ക്യാമ്പിംഗിന് ആവശ്യമായ സാധനങ്ങളുമായിയാണ് അതിര്‍ത്തി കടന്ന്. എന്നാല്‍ ഇവരുടെ കൈയില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിതായി റിപ്പോര്‍ട്ടില്ല. ഇതിലൂടെ അവര്‍ ലക്ഷ്യമിട്ടത് ആക്രമണമല്ലെന്ന കാര്യം വ്യക്തമാണ്. അതെ സമയം തങ്ങളുടെ മേഖലയാണ് ഇതെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ചൈനീസ് സൈനികര്‍ നടത്തുന്നത്. ഇത് പ്രദേശത്ത് വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള സാധ്യത വര്‍ധിക്കുകയാണ്.

ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് ഇന്ത്യ അതിര്‍ത്തിയിലെ സംഘര്‍ഷം ചൈന മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിയിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസില്‍ യുഎസ് കമ്മീഷന്‍ സമര്‍പ്പിച്ച് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ഇത്തരത്തിലൊരു ആസൂത്രിത നീക്കമാണ് ഇപ്പോഴും ചൈനീസ് സേനയുടെയ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നതെന്നാണ് ഇന്ത്യന്‍ സേന വിലയിരുത്തുന്നത്. ഗാല്‍വന്‍ താഴ് വരയിലെ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരും, നിരവധി ചൈനീസ് പട്ടാളക്കാരും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട ചൈനീസ് പട്ടാളക്കരുടെ എണ്ണം ചൈന ഇതുവരെ പരസ്യമാക്കിയിട്ടില്ല.

യുഎസ് ചൈന ഇക്കോണമിക്ക് ആന്റ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് പുതിയ വിവരങ്ങള്‍ ഉള്ളത്. ഡിസംബര്‍ ഒന്നിനാണ് അമേരിക്കന്‍ കോണ്‍ഗ്രസിന് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. എട്ട് മാസത്തോളമായി ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയെ ഈ പതിറ്റാണ്ടിലെ ഏറ്റവും ഗുരുതരമായ അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ഒന്ന് എന്നാണ് വിശേഷിപ്പിക്കുന്നത്.

ഗാല്‍വന്‍ താഴ്വരയിലെ സംഘര്‍ഷം എന്ന തലക്കെട്ടില്‍ കഴിഞ്ഞ ജൂണ്‍ 15ന് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും, ഇന്ത്യന്‍ സൈന്യവും തമ്മില്‍ സംഘര്‍ഷം ഉണ്ടായി എന്ന കാര്യത്തിലാണ് റിപ്പോര്‍ട്ട് ആരംഭിക്കുന്നത്. റിപ്പോര്‍ട്ടിലെ ചില തെളിവുകള്‍ പ്രകാരം ഈ സംഘര്‍ഷം ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ചൈന ആസൂത്രണം ചെയ്തതാണെന്ന് പറയുന്നു. എന്തൊക്കെ തിരിച്ചടികള്‍ ലഭിക്കും എന്നതും ചെന കണക്കുകൂട്ടിയിരുന്നു. സ്ഥിരതയ്ക്ക് വേണ്ടി പോരാടാന്‍ ഈ സംഘര്‍ഷത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് ചൈനീസ് പ്രതിരോധ മന്ത്രി നടത്തിയ പ്രസ്താവനയടക്കം ഇതിന്റെ സൂചനയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അതെ സമയം ഗല്‍വാന്‍ അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷം ഇന്ത്യ-ചൈന ബന്ധത്തില്‍ വിള്ളലേര്‍പ്പെടുത്തിയെന്ന് ലെഫ്. ജനറല്‍. അനില്‍ ചൗഹാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിര്‍ത്തി ലംഘിച്ച് ചൈന ഇന്ത്യയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചത് ഇന്ത്യന്‍ സൈന്യത്തിന് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലുണ്ടായിരുന്ന വിശ്വാസം തകര്‍ത്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കിഴക്കന്‍ ലഡാക്കില്‍ കാലങ്ങളായി നുഴഞ്ഞുകയറ്റവും ആക്രമണങ്ങളും കുറവായിരുന്നു. എന്നാല്‍ പാംഗോങ് തീരത്ത് ഇന്ത്യയും ചൈനയുമായി നടന്ന സംഘര്‍ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ത്തിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. സംഘര്‍ഷത്തിന് ശേഷവും ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (1 minute ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (11 minutes ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (13 minutes ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (24 minutes ago)

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...  (35 minutes ago)

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (41 minutes ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (48 minutes ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (50 minutes ago)

സ്റ്റേഷനില്‍ ഹാജരാകണം;  (57 minutes ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (1 hour ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (1 hour ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (2 hours ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (3 hours ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (3 hours ago)

Malayali Vartha Recommends