മഹാരാഷ്ട്രയില്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു; നടപടി കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ ജനുവരി അഞ്ച് വരെയാണ് കര്‍ഫ്യൂ. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ അടുത്ത ഘട്ട പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി.
ഇതിനുപുറമേ യൂറോപ്പില്‍നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും വരുന്നവര്‍ക്ക് 14 ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റൈനും വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























