കളിക്കുന്നതിനിടെ കനാലില്‍ വീണ അഞ്ചു വയസ്സുള്ള മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി അധ്യാപികയും പിതാവും മരിച്ചു... ഒഴുക്കില്‍ പെട്ട കുട്ടിയെ ഒടുവില്‍....

കളിക്കുന്നതിനിടെ കനാലില്‍ വീണ അഞ്ചു വയസ്സുള്ള മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി അധ്യാപികയും പിതാവും മരിച്ചു... ഒഴുക്കില്‍ പെട്ട കുട്ടിയെ ഒടുവില്‍ നാട്ടുകാര്‍ രക്ഷപെടുത്തി .
ലളിത്പുര്‍ മാതടില അണക്കെട്ടിനോടു ചേര്‍ന്ന വെള്ളച്ചാട്ടത്തിനു താഴെയുള്ള സീതാകുണ്ടില്‍ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം നടന്നത് .ലളിത്പുര്‍ തല്‍ബെഹത്ത് കേന്ദ്രീയ വിദ്യാലയത്തിലെ ഇംഗ്ലിഷ് അധ്യാപികയും കഥാകൃത്തുമായ തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്ത് നസിയ കോട്ടേജില്‍ നസിയ ഷാരോണ്‍ (31) , പിതാവ് ടി.പി. ഹസൈനാര്‍ (61) എന്നിവരാണു മുങ്ങി മരിച്ചത്.
മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും . കബറടക്കം കാരേറ്റ് മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍. ഡാമിനു സമീപമുള്ള പാര്‍ക്കിലേക്ക് മകള്‍ ഫൈസിയുമായി (5) എത്തിയതായിരുന്നു നസിയയും പിതാവും.
കളിക്കുന്നതിനിടെ വെള്ളത്തില്‍ വീണ ഫൈസിയെ രക്ഷിക്കാന്‍ ഇരുവരും വെള്ളത്തിലേക്കു ചാടിയെങ്കിലും ഒഴുക്കില്‍പ്പെട്ടു മുങ്ങിപ്പോയി . കുട്ടിയെ ഗ്രാമവാസികള്‍ രക്ഷിച്ചു . നസിയയുടെയും ഹസൈനാരുടെയും മൃതദേഹങ്ങള്‍ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെടുത്തു
"
https://www.facebook.com/Malayalivartha

























