കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ ജനുവരി അഞ്ച് വരെയാണ് കര്‍ഫ്യൂ. ഇതിനുപുറമേ യൂറോപ്പില്‍നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും വരുന്നവര്‍ക്ക് 14 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റൈനും വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് 1,00,75,422 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 2,90,977 പേരാണ് ചികിത്സയിലുള്ളത്.രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിയാറ് ലക്ഷം കടന്നു. 1,46,145 പേരാണ് മരണമടഞ്ഞത്.
"
https://www.facebook.com/Malayalivartha

























