പത്ത്, പ്ലസ്ടു ക്ലാസുകളിലെ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ മാറ്റി

2021 അദ്ധ്യയന വര്‍ഷത്തെ സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ മാറ്റി. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രാക്റ്റിക്കല്‍ പരീക്ഷകളും നടത്തുന്നതല്ല. രാജ്യത്തെ അധ്യാപകരുമായി നടത്തിയ നിഷാങ്ക് എന്ന തത്സമയ വെബിനാറില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലാണ് ഇക്കാര്യം അറിയിച്ചത്. പത്ത്, പ്ലസ്ടു ക്ലാസുകളിലെ സിബിഎസ്ഇബോര്‍ഡ് പരീക്ഷകള്‍ 2021 ഫെബ്രുവരി വരെ നടത്തില്ല. മാര്‍ച്ച് മാസത്തില്‍ പരീക്ഷകള്‍ ഉണ്ടാകുമോയെന്ന് സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ പറയാനാകൂ. നിലവിലെ സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്താന്‍ സാധ്യമല്ല. ഓണ്‍ലൈന്‍ രീതിയില്‍ ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്നത് പ്രാവര്‍ത്തികമല്ല.' പൊഖ്രിയാല്‍ പറയുകയുണ്ടായി.
'സിലബസ് വെട്ടിച്ചുരുക്കിയാകും സിബിഎസ്ഇബോര്‍ഡ് പരീക്ഷകള്‍ നടത്തുക. പരീക്ഷയില്‍ 33 ശതമാനം ഇന്റേണല്‍ ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. മൊത്തം സിലബസിന്റെ 30 ശതമാനം റദ്ദാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ താത്പ്പര്യം സംരക്ഷിക്കും. അവരുടെ മാനസികാരോഗ്യം വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
https://www.facebook.com/Malayalivartha

























