അഞ്ചുവയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലൈംഗികമായി ഉപയോഗിച്ചു; യുവാവ് ചൈല്‍ഡ് പോണോഗ്രഫിക്ക് അഡിക്റ്റായിരുന്നു, സംഭവം പുറംലോകമറിയുന്നത് കുട്ടിയുടെ മാതാപിതാക്കള്‍ ഒഡീഷ നിയമസഭയ്ക്ക് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയതോടെ, തന്‍റെ 22വര്‍ഷത്തെ സര്‍വീസിനിടയില്‍ ഇത്തരമൊരു സംഭവം ആദ്യമായാണെന്ന് അന്വേഷണ സംഘത്തലവന്‍

ഒഡീഷയില്‍ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റിലായതിന് പിന്നാലെ രാജ്യത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലൈംഗികമായി ഉപയോഗിച്ചു എന്നാണ് പ്രത്യേക അന്വേഷണ സംഘം ചീഫ് അരുണ്‍ ബോഹ്റ വെളിപ്പെടുത്തിയത്. കഴിഞ്ഞ ജൂലൈ പതിനാലിനാണ് നയാഗഡ് സ്വദേശിനിയായ അഞ്ചുവയസുകാരി ക്രൂരമായി കൊല്ലപ്പെടുന്നത്. ജൂലൈ 23ന് വീടിന് പിറകില്‍ നിന്നായി കുട്ടിയുടെ ശരീര അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയുണ്ടായി.
വെറുമൊരു കൊലപാതകം എന്ന് എഴുതിത്തള്ളാനിരുന്ന കേസാണ് ഇപ്പോൾ വഴിത്തിരിവിലേക്ക് എത്തിനിൽക്കുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ ഒഡീഷ നിയമസഭയ്ക്ക് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയതോടെയാണ് ഈ ക്രൂര സംഭവം പുറംലോകമറിയുന്നത്. പിന്നാലെ സംഭവം വിവാദമാവുകയും കോണ്‍ഗ്രസ്-ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട സര്‍ക്കാര്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. സമഗ്രമായ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി ഡിസംബര്‍ 24വരെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
പ്രാഥമിക ചോദ്യം ചെയ്യലിന് പിന്നാലെ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പ്രത്യേക അന്വേഷണ സംഘം ചീഫ് വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്തുവിടുകയുണ്ടായി. യുവാവ് ചൈല്‍ഡ് പോണോഗ്രഫിക്ക് അഡിക്റ്റായിരുന്നുവെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. 'അഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി ചെറുത്തു. ഇതിനെ തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു' എന്നായിരുന്നു വാക്കുകള്‍.
എന്നാല്‍ അഞ്ചുവയസുകാരിയുടെ കൊലപാതകത്തെ നിഷ്ഠൂരവും പൈശാചികവുമെന്ന് വിശേഷിപ്പിച്ച അരുണ്‍ ബോഹ്റ, തന്‍റെ 22വര്‍ഷത്തെ സര്‍വീസിനിടയില്‍ ഇത്തരമൊരു സംഭവം ആദ്യമായാണെന്നാണ് വ്യക്തമാക്കിയത്. 'പ്രതി വളരെ ബുദ്ധിമാനായിരുന്നു. ഗൂഗിള്‍ ഹിസ്റ്ററിയൊക്കെ അയാള്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്തിരുന്നു. എന്നിരുന്നാലും ഇയാളുടെ ഫോണ്‍ പരിശോധനയ്ക്കിടെ ആദ്യം കണ്ടത് ഒരു മൂന്നുവയസുകാരിയുടെ ബലാത്സംഗ കൊലപാതകത്തെക്കുറിച്ചായിരുന്നു. സ്വന്തം കേസില്‍ നിന്നും രക്ഷപ്പെടാന്‍ വഴികള്‍ തേടി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പീഡന-കൊലപാതക കേസുകളാണ് ഇയാള്‍ കണ്ടിരുന്നത്'- എന്നും അന്വേഷണ സംഘത്തലവന്‍ പറയുന്നു.
'മൃതദേഹവുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്ന കേസുകളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ 22വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇത്രയും വൈകൃതമായ ഒരു പീഡനത്തെക്കുറിച്ച് ആദ്യമായി അന്വേഷിക്കേണ്ടി വരികയാണ്' എന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘത്തിന്‍റെ വാക്കുകള്‍ അനുസരിച്ച് പ്രതിയും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരിയും സുഹൃത്താക്കളായിരുന്നു.
യുവാവിന്‍റെ വീടിനു പിറകിലെ മരത്തില്‍ നിന്നും പഴങ്ങള്‍ കഴിക്കുന്നതിനായി സഹോദരിമാര്‍ ഇവിടെ എത്തുന്നത് പതിവായിരുന്നു. കൃത്യം നടന്ന അതേദിവസം അഞ്ചുവയസുകാരി ഇവിടെയെത്തുകയുണ്ടായി. എന്നാല്‍ യുവാവിന്‍റെ അമ്മയും സഹോദരിയും വീട്ടിലില്ലാതിരുന്ന സമയത്താണ് കുട്ടി ഇവിടെയെത്തിയത്.
പൊലീസ് വെളിപ്പെടുത്തുന്നത് പ്രകാരം കൃത്യം നടക്കുന്നതിന് തലേദിവസം രാത്രി മുഴുവന്‍ ഫോണില്‍ പോണ്‍ വീഡിയോ കണ്ടിരുന്നു. എന്നാൽ അഞ്ചുവയസുകാരിയെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപ്പെടുത്തിയതെന്നാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒരു ചാക്കിലാക്കി പെണ്‍കുട്ടിയുടെ വീടിന് പിന്നിലെ കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ വസ്ത്രത്തില്‍ നിന്നും യുവാവിന്‍റെ ബീജത്തിന്‍റെ അംശം കണ്ടെത്തിയിട്ടുണ്ടെന്നും ഇതൊരു നിര്‍ണായക തെളിവാണെന്നുമാണ് അന്വേഷണ സംഘം മേധാവി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























