പ്രവാസികൾക്ക് പുതിയ മാർഗനിർദ്ദേശവുമായി കേന്ദ്രം; കടുത്ത ആശങ്കയില്‍ ഇന്ത്യയും, യുകെയില്‍നിന്ന് രാജ്യത്തെത്തിയ 20 യാത്രക്കാര്‍ക്ക് കോവിഡ്, ഏകദേശം 70 ഓളം വിമാനങ്ങളാണ് ഇതിനോടകം റദ്ദാക്കി

പ്രവാസികളെ വെട്ടിലാക്കി മറ്റൊരു വാർത്ത. അതിവ്യാപന ശേഷിയുള്ള, ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് യു.കെയില്‍ കണ്ടെത്തിയതിന് പിന്നാലെ കടുത്ത ആശങ്കയില്‍ ഇന്ത്യയും. യുകെയില്‍നിന്ന് രാജ്യത്തെത്തിയ 20 യാത്രക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് തന്നെ. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, അഹ്മദാബാദ്, ചെന്നൈ വിമാനത്താവളങ്ങളിലെത്തിയവര്‍ക്കാണ് കോവിഡ് കണ്ടെത്തിയിരിക്കുന്നത്. പുതിയ കൊറോണ വൈറസിന് 70 ശതമാനത്തിലധികം അതിവ്യാപന ശേഷിയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഇതേതുടർന്ന് യു.കെയില്‍ കോവിഡ് പടര്‍ന്നതോടെ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഏകദേശം 70 ഓളം വിമാനങ്ങളാണ് ഇതിനോടകം തന്നെ റദ്ദാക്കിയത്. ഇന്ത്യയെകൂടാതെ പാകിസ്താന്, പോളണ്ട്, സ്പെയിന്, സ്വിറ്റ്സര്‍ലന്‍ഡ്, സ്വീഡന്‍, റഷ്യ, ജോര്‍ദാന്‍, ഫ്രാന്‍സ്, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളും യു.കെ വിമാനം റദ്ദാക്കി. നവംബര്‍ 25 മുതല്‍ ഡിസംബര്‍ എട്ടുവരെ യു.കെയില്‍നിന്ന് ഇന്ത്യയിലെത്തിയ യാത്രക്കാരെ നിരീക്ഷിച്ചുവരികയായിരുന്നു.
അതോടൊപ്പം തന്നെ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം നൽകുകയുണ്ടായി. ഡിസംബര്‍ 21നും 22നും എത്തിയ യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അതേ വിമാനത്തില്‍ യാത്രചെയ്തിരുന്ന മുഴുവന്‍പേരെയും പരിശോധനക്ക് വിധേയമാക്കുകയും ക്വാറന്‍റീന്‍ നിര്‍ദേശിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയായി യു.കെയില്‍നിന്ന് ഇന്ത്യയിലെത്തിയവരെ ഡല്‍ഹി വിമാനത്താവളത്തില്‍ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കി. ഇക്കാലയളവില്‍ 6000-7000 പേര്‍ ഇന്ത്യയിലെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























