ഇന്ത്യയില്‍ പരീക്ഷണം നടത്തിയ വാക്‌സിന്‍ അടുത്തയാഴ്ച്ച; അനുമതി ഓക്‌സ്ഫഡ് സര്‍വ്വകലാശാലയുടെ ആസ്ട്രസെനക്ക വാക്‌സിന്; ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ പ്രതിരോധ മരുന്നിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും

ഇന്ത്യയില്‍ വികസിപ്പിച്ച വാക്‌സിന് അടുത്തയാഴ്ച്ച എത്തും. ഓക്‌സ്ഫഡ് സര്‍വ്വകലാശാലയുടെ ആസ്ട്രസെനക്ക വാക്‌സിന് അടുത്തയാഴ്ച്ച അനുമതി കിട്ടിയേക്കും. വാക്‌സിനുമായി ബന്ധപ്പെട്ട് ഡിസിജിഐ (ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ) തേടിയ അധിക വിവരങ്ങള്‍ കമ്പനി സര്‍ക്കാരിന് സമര്‍പ്പിച്ചതിന് പിന്നാലെയാണ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കാന്‍ സാഹചര്യമൊരുങ്ങിയത്.
ഡിസിജിഐയുടെ അനുമതി ലഭിച്ചാല്‍ ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ പ്രതിരോധ മരുന്നിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. ഫൈസര്‍, കൊവാക്‌സിന്‍ എന്നീ പ്രതിരോധ വാക്‌സിനുകളും അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിരുന്നു. ഇവരോടും വാക്‌സിനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഡിസിജിഐ ആവശ്യപ്പെട്ടെങ്കിലും കമ്പനികള്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
അതെ സമയം അമേരിക്കന്‍ വിപണിയിലേക്കായി ഭാരത് ബയോടെകും യു.എസ്. കമ്പനിയായ ഒക്യുജെനും സംയുക്തമായി കോവാക്സിന്‍ പരീക്ഷണങ്ങള്‍ തുടരും. ഭാരത് ബയോടെക്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) എന്നവര്‍ ചേര്‍ന്ന് തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്സിനാണ് കോവാക്സിന്‍. നിലവില്‍ ഇതിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളാണ് നടക്കുന്നത്. അമേരിക്കയിലെ പ്രമുഖ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഒക്യുജെന്‍ ഇതിനായി ഭാരത് ബയോടെകുമായി ധാരണാപത്രം ഒപ്പുവെച്ചു. കോവാക്സിനില്‍ നിരവധി രാജ്യങ്ങള്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇത് യുഎസ് വിപണിയിലെത്തിക്കാന്‍ ഒക്യുജെനുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഭാരത് ബയോടെക് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. കൃഷ്ണ എല്ല പറഞ്ഞു.
രാജ്യത്ത് ഇന്ന് രാവിലെ ഒന്‍പത് മണി വരെയുള്ള 24 മണിക്കൂറില്‍ 23,950 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം ഒരു 1,0,99,066 -ആയി. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിച്ചത് 333 പേരാണ്. അതേസമയം ദില്ലിയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെയായി. ഇതോടെ കോവിഡ് കിടക്കകളുടെ എണ്ണം കുറയ്ക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. സാഹചര്യം പഠിച്ച് നിര്‍ദേശം നല്‍കാനായി നാലംഗ സമിതി രൂപീകരിച്ചു. വൈറസിന്റെ പുതുഭേദം പടരുന്ന ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലെത്തിയ 20 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha


























