ഗവര്‍ണറെ ഭരണ-പ്രതിപക്ഷങ്ങള്‍ വിമര്‍ശിക്കുന്നും; മുഖ്യമന്ത്രി വിമര്‍ശിക്കുന്നില്ല; പകരം ബി.ജെ.പിക്ക് വിമര്‍ശനം; എന്തുകൊണ്ട്? ഗവര്‍ണറുടെ നടപടിക്കെതിരെ പ്രമേയം പാസാക്കി പ്രതിപക്ഷം; ഗവര്‍ണറുടെ നിര്‍ണായക നീക്കം വഴിമുട്ടിച്ചത് സര്‍ക്കാരിനെ

കേന്ദ്ര സര്‍ക്കാരിനെതിരായ നീക്കം തല്‍ക്കാലം തടഞ്ഞ ആശ്വാസത്തിലാണ് ഗവര്‍ണര്‍. എന്നാല്‍ അതിന്റെ പേരില്‍ സംസ്ഥാനത്തുണ്ടാകുന്ന പൊല്ലാപ്പിന് കൈയും കണക്കുമില്ല. പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ ഭരണ-പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്.
കര്‍ഷക സമരത്തിനുള്ള ഐക്യദാര്‍ഢ്യ യോഗത്തില്‍ ഗവര്‍ണറെ വിമര്‍ശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. അതെ സമയം തന്നെ ബി.ജെ.പിക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു. നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കര്‍ഷക സമരത്തില്‍ മറുപടി പറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വിമര്‍ശനം ബിജെപിക്കെതിരെ മാത്രം ഒതുക്കിയ മുഖ്യമന്ത്രി ഗവര്‍ണറുമായി പരസ്യപോരിനില്ലെന്ന വ്യക്തമാക്കി. ഇതോടെ ഗവര്‍ണറുടെ നടപടിക്കെതിരെ നിയമസഭാ ലോഞ്ചില്‍ പ്രമേയം പാസാക്കിയ പ്രതിപക്ഷം, സംസ്ഥാന സര്‍ക്കാര്‍ ആരെയൊ പേടിക്കുകയാണന്നും വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.
കര്‍ഷക സമരത്തെ അനുകൂലിച്ച് പ്രമേയം പാസാക്കാനുള്ള നീക്കത്തെ ഗവര്‍ണര്‍ തടയിട്ടതോടെ പാളിയത് സര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കമാണ്. ഗവര്‍ണര്‍ നേരത്തെ തന്നെ അനുമതി നല്‍കിയ ജനുവരി എട്ടിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രമേയം കൊണ്ടു വരാനാണ് നിലവില്‍ സര്‍ക്കാരിന്റെ തീരുമാനം.
പൗരത്വ നിയമഭേദഗതിക്ക് ശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍ വരുന്നത് നിയമസഭാ സമ്മേളനത്തെ ചൊല്ലിയാണ്. പക്ഷേ ഇക്കുറി പരസ്യ പ്രതിഷേധം മുഖ്യമന്ത്രി ഒഴിവാക്കിയെന്നത് ശ്രദ്ധേയമാണ്.സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിക്കളയാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കി ഇന്നലെ ഗവര്‍ണ്ണര്‍ക്ക് കത്തെഴുതിയ മുഖ്യമന്ത്രി ഇന്ന് കര്‍ഷക സമര ഐക്യദാര്‍ഢ്യ വേദിയില്‍ വിമര്‍ശിച്ചത് കേന്ദ്രസര്‍ക്കാരിനെ മാത്രം.
തദ്ദേശതിരഞ്ഞെടുപ്പ് നടന്ന ഘട്ടത്തില്‍ കര്‍ഷകപ്രക്ഷോഭത്തില്‍ പങ്കാളിയാവാന്‍ പറ്റാത്തതുകൊണ്ടാണ് നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി. അതേസമയം തെറ്റുപറ്റിയെന്ന് എന്നെങ്കിലും ഗവര്‍ണര്‍ക്ക് സമ്മതിക്കേണ്ടിവരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ സമരം ശക്തമാക്കാത്തത് ആരെയോ പേടിച്ചിട്ടാണെന്ന പ്രതിപക്ഷ ആക്ഷേപത്തിന് മന്ത്രി ഇ പി ജയരാജന്റ മറുപടി പറഞ്ഞു.
സഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനമാണ് പ്രധാനമെന്നും ഭരണഘടനാപരമായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ആവശ്യപ്പെട്ടു .യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗവും ഗവര്‍ണറുടെ നടപടിയെ അപലപിച്ചു. നിയമസഭാ ലോഞ്ചില്‍ എംഎല്‍എമാര്‍ ഒത്തുചേര്‍ന്ന് പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നിര്‍ദ്ദേശം തള്ളിയ സര്‍ക്കാര്‍ നടപടിയെ ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു.
അതെ സമയം തന്നെ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ടി.എന്‍ പ്രതാപന്‍ എംപി കത്തയച്ചു. ഭരണഘടനയുടെ 163 , 174(1) അനുച്ഛേദ പ്രകാരം നിയമസഭ യോഗം ചേരുന്നത് നിഷേധിച്ച ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നാണ് ആവശ്യം. ഗവര്‍ണറുടെ നടപടിക്കെതിരെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രി വി.എസ് സുനില്‍കുമാര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുതിര്‍ന്ന കോണ്‍?ഗ്രസ് നേതാവ് കെ.സി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. അതെ സമയം തന്നെ ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍, കേന്ദ്രമന്ത്രി വി.മുരളിധരന്‍ തുടങ്ങി ബി.ജെ.പി നേതാക്കള്‍ ഗവര്‍ണര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























