ഒളിവില്‍ പോയ ഖാലിസ്ഥാന്‍ തീവ്രവാദിയെ ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് എന്‍ഐഎ പിടികൂടി

ഒളിവില്‍ പോയ ഖാലിസ്ഥാന്‍ തീവ്രവാദിയെ ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് എന്‍ഐഎ പിടികൂടി. ഗുര്‍ജീത് സിംഗ് നിജ്ജാറാണ് അറസ്റ്റിലായത്. ഇന്ത്യയില്‍ സിഖ് തീവ്രവാദത്തിനു ചുക്കാന്‍ പിടിക്കാനുള്ള ഗൂഢാലോചയ്ക്കായാണ് സൈപ്രസില്‍നിന്ന് ഇയാള്‍ എത്തിയത്. അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചതിന് ഗുര്‍ജീതിനെതിരേ 2019 ജനുവരിയില്‍ എന്‍ഐഎ കേസെടുത്തിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ ഖാലിസ്ഥാന്‍ തീവ്രവാദ സംഘടന ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍(ബികെഐ) പുനഃസംഘടിപ്പിക്കാനുള്ള ഉദ്യമം ഹര്‍പല്‍, മോയിന്‍ ഖാന്‍ എന്നിവരെ എല്‍പ്പിച്ചശേഷം യുവാക്കളെ റിക്രൂട്ട് ചെയ്യാനായി ഇന്ത്യയിലെത്തിയതായിരുന്നു ഗുര്‍ജീത് സിംഗ്.
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബീന്ത് സിംഗിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജഗതര്‍ സിംഗ് ഹവാരയെ പുകഴ്ത്തിക്കൊണ്ട് കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ ഗുര്‍ജീത് പ്രചാരണം നടത്തിയിരുന്നു.
"
https://www.facebook.com/Malayalivartha


























