കിഴക്കന്‍ ലഡാക്ക് അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിച്ച് സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്തി കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ

കിഴക്കന്‍ ലഡാക്ക് അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിച്ച് സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്തി കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. ഇന്ത്യ- ചൈന സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തിലാണ് സന്ദര്‍ശനം .ഇന്നലെ രാവിലെ അതിര്‍ത്തിയിലെത്തിയ അദ്ദേഹത്തെ ലേ ആസ്ഥാനമായ 14 കോര്‍ മേധാവി ലഫ്. ജനറല്‍ പി.ജി.കെ. മേനോന്‍ സ്വീകരിച്ചു.
അതിര്‍ത്തിയിലെ തന്ത്രപ്രധാന മേഖലയായ റെചിന്‍ ലാ സന്ദര്‍ശിച്ച അദ്ദേഹം, അവിടുത്തെ സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്തി. സംഘര്‍ഷം നിലനില്‍ക്കുന്ന പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ നിലയുറപ്പിച്ചിട്ടുള്ള പീരങ്കിപ്പടയിലെ സേനാംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
"
https://www.facebook.com/Malayalivartha


























