ഇന്ത്യയില്‍ ഇപ്പോള്‍ ജനാധിപത്യം നിലവിലില്ല; രാജ്യത്ത് പ്രധാനമന്ത്രിക്കെതിരെ നില കൊള്ളുന്നവരെ ഭീകരരായി മുദ്ര കുത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

രാജ്യത്ത് പ്രധാനമന്ത്രിക്കെതിരെ നില കൊള്ളുന്നവരെ ഭീകരരായി മുദ്ര കുത്തുകയാണ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ ഇപ്പോള്‍ ജനാധിപത്യം നിലവിലില്ലെന്നും അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതു നിങ്ങളുടെ സങ്കല്‍പ്പം മാത്രമാണെന്നും രാഹുല്‍ പറഞ്ഞു.
രാജ്യത്ത് നടക്കുന്ന കര്‍ഷകസമരങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി എത്തിയിരിക്കുന്നത്. ഉറ്റമിത്രങ്ങളായ മുതലാളിമാര്‍ക്ക് വേണ്ടി പണം സമ്ബാദിക്കുകയാണ് പ്രധാനമന്ത്രി. തനിക്കെതിരെ നിലകൊള്ളുന്നവരെ-അത് കര്‍ഷകരോ, തൊഴിലാളികളോ അതോ മോഹന്‍ ഭാഗവത് തന്നെ ആയാലും ഭീകരരായി മുദ്ര കുത്തും.- രാഹുല്‍ പറഞ്ഞു.
കര്‍ഷകപ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഘത്തിന് നേതൃത്വം നല്‍കുകയായിരുന്നു രാഹുല്‍. എന്നാല്‍ രാഷ്ട്രപതി ഭവനിലേക്കുള്ള രാഹുല്‍ നേതൃത്വം നല്‍കുന്ന മാര്‍ച്ചിന് അനുമതി നിഷേധിക്കപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























