കര്‍ഷക സമരത്തെ നേരിടാന്‍ മോദി നേരിട്ടിറങ്ങുന്നു; ഒന്‍പത് കോടി കര്‍ഷകരുമായി സംവാദിക്കുന്നു; വന്‍ സന്നാഹം ഒരുക്കി ബി.ജെ.പി നേതൃത്വം; തുറന്ന മനസോടെ ചര്‍ച്ചക്ക് തയ്യാറാണെന്ന് കര്‍ഷകര്‍; സംവാദം ഡിസംബര്‍ 25ന് ഉച്ചയ്ക്ക് ഓണ്‍ലൈന്‍ വഴി

കര്‍ഷക സമരത്തെ തണുപ്പില്‍ സക്ഷാല്‍ മോദി തന്നെ രംഗത്തിറങ്ങുകയാണ്. അമിത്ഷായെയും രാജ്‌നാഥ് സിംഗിനെയും എല്ലാം ഇറക്കി നോക്കിയെങ്കിലും ദിവസം കൂടുംതോറും കര്‍ഷക സമരത്തിന്റെ ശക്തിയും വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി തന്നെ രംഗത്ത് വരുന്നത്. ഇതിന്റെ ഭാഗമായി വന്‍ സന്നാഹമാണ് ബി.ജെ.പി ഒരുക്കുന്നത്. പ്രധാനമന്ത്രിയുടെ അദ്ദേഹത്തിന്റെ വാക്കുകള്‍ കൂടുതല്‍ പേരിലേക്കെത്തിക്കുന്നതിന് വേണ്ടിയാണിത്.
വലിയ സ്‌ക്രീനുകളില്‍ പ്രസംഗം കാണിക്കാനും കേന്ദ്രം അച്ചടിച്ചു നല്‍കിയിട്ടുള്ള ലഘുലേഖകള്‍ കര്‍ഷകര്‍ക്ക് എത്തിക്കാനുമുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ജന്‍മദിനമായ ഡിസംബര്‍ 25ന് ഉച്ചയ്ക്ക്് ഓണ്‍ലൈന്‍ വഴിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്‍പത് കോടി കര്‍ഷകരുമായി സംവദിക്കുന്നത്. പുതിയ കാര്‍ഷിക നിയമങ്ങളുടെ ഗുണങ്ങളെക്കുറിച്ചു വിശദീകരിക്കുന്നതിനൊപ്പം പ്രധാനമന്ത്രി കിസാന്‍ പദ്ധതിയില്‍ നിന്ന് 18,000 കോടി രൂപ അനുവദിക്കുകയും ചെയ്യും. ആറു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്കാണു മോദിയുമായി സംസാരിക്കാന്‍ അവസരം ലഭിക്കുന്നത്.
പരിപാടിയില്‍ പങ്കെടുക്കാന്‍ കേന്ദ്രമന്ത്രിമാര്‍ക്കും പാര്‍ട്ടി എല്‍പിമാര്‍ക്കും എംഎല്‍എമാര്‍ക്കും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ നിര്‍ദേശം നല്‍കി. പാര്‍ട്ടിയുടെ സംസ്ഥാന ഘടകങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും ഒരു വിഭാഗം കര്‍ഷകരുമായി ചര്‍ച്ച നടത്തും. പ്രധാനമന്ത്രിയുടെ പ്രസംഗം എല്ലാവര്‍ക്കും കാണാന്‍ പാകത്തില്‍ എല്ലാ ബ്ലോക്ക് ഡവലപ്മെന്റ് കേന്ദ്രങ്ങളിലും വലിയ സ്‌ക്രീനുകള്‍ സജ്ജമാക്കാന്‍ ജെ.പി നഡ്ഡ നിര്‍ദേശിച്ചിട്ടുണ്ട്.
മോദിയുടെ പ്രസംഗത്തിന് ഒരു മണിക്കൂര്‍ മുമ്പ് ജില്ലാതല പരിപാടികള്‍ സംഘടിപ്പിക്കും. എല്ലാ മണ്ഡികളിലും എപിഎംസി മാര്‍ക്കറ്റുകളിലും പരിപാടികള്‍ നടത്തും. കാര്‍ഷിക ബില്ലിന്റെ ഗുണവശങ്ങളെക്കുറിച്ച് കര്‍ഷകരെ ബോധവത്കരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പ്രത്യേകം അച്ചടിച്ചിറക്കിയിട്ടുള്ള ലഘുലേഖകള്‍ എല്ലാ കര്‍ഷകര്‍ക്കും എത്തിക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശിക ഭാഷകളില്‍ വേണം ലഘുലേഖകള്‍ നല്‍കാന്‍. കേന്ദ്രം നല്‍കിയിരിക്കുന്ന വിവരങ്ങള്‍ എഡിറ്റ് ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് മോദി കര്‍ഷകരെ അഭിസംബോധന ചെയ്യുന്നത്. നിയമങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ ബിജെപി വന്‍ പ്രചാരണമാണ് നടത്തുന്നത്. നൂറ് വാര്‍ത്താസമ്മേളനങ്ങളും 700 യോഗങ്ങളും സംഘടിപ്പിക്കും. കര്‍ഷക പ്രക്ഷോഭം രൂക്ഷമായതോടെ നിയമത്തില്‍ ഭേദഗതികള്‍ വരുത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും നിയമം പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍. ഈ സാഹചര്യത്തിലാണ് മോദി കര്‍ഷകരുമായി അനുനയ നീക്കം നടത്തുന്നത്.
അതെ സമയം ചര്‍ച്ചക്ക് തയ്യാറെന്ന് അറിയിച്ച് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘനകള്‍ക്ക് വീണ്ടും കത്തുനല്‍കിയിരുന്നു. തുറന്ന മനസ്സോടെയെങ്കില്‍ മാത്രം സര്‍ക്കാരുമായി ചര്‍ച്ച എന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി പ്രക്ഷോഭം ഒരുമാസം പിന്നിടുന്നു. നവംബര്‍ 26നാണ് കര്‍ഷക സംഘടനകളുടെ ഡല്‍ഹി ചലോമാര്‍ച്ച് ആരംഭിച്ചത്.
ഇന്നുമുതല്‍ 27വരെ ദേശീയ പാതകളില്‍ ടോള്‍പിരിവ് തടയാന്‍ തീരുമാനിച്ചിട്ടുണ്ട്. 26, 27 തിയതികളില്‍ എന്‍ ഡി എ സഖ്യകക്ഷികളെ കണ്ട് നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കണമെന്ന് ആവശ്യപ്പെടും. മഹാരാഷ്ട്രയില്‍ നിന്ന് പുറപ്പെട്ട കിസാന്‍സഭയുടെ മാര്‍ച്ച് ഇന്ന് രാജസ്ഥാന്‍ അതിര്‍ത്തിയില്‍ എത്തും.
https://www.facebook.com/Malayalivartha

























