തമിഴ്‌നാട്ടിലെ പാര്‍ക്കില്‍ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന ആമയെ കാണാതായി

തമിഴ്‌നാട്ടിലെ പാര്‍ക്കില്‍ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന ആമയെ കാണാതായി. ആല്‍ഡാബ്ര ഇനത്തില്‍പ്പെട്ട ഭീമന്‍ ആമയെയാണ് മദ്രാസ് ക്രോക്കഡൈല്‍ ബാങ്ക് ട്രസ്റ്റ് സെന്റര്‍ ഫോര്‍ ഹെര്‍പ്പറ്റോളജിയില്‍ നിന്നും കാണാതായത്. ആമയ്ക്ക് 80100 കിലോഗ്രാം ഭാരമുണ്ടാകാമെന്ന് പോലീസ് പറഞ്ഞു. ഇതിന് 50 വയസാണ് പ്രായം കണക്കാക്കുന്നത്. ശരീരഭാഗങ്ങള്‍ മരുന്നിനായി ഉപയോഗിക്കാന്‍ വേണ്ടിയായിരിക്കാം ആമയെ മോഷ്ടിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























