കര്‍ഷകര്‍ക്ക് എതിരായവര്ക്കൊപ്പം തങ്ങള്‍ നില്‍ക്കില്ല; കാര്‍ഷിക നിയമങ്ങളുടെ പേരില്‍ എന്‍ഡിഎയുമായുള്ള ബന്ധം ഉപേക്ഷിച്ച് രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി

കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങളുടെ പേരില്‍ എന്‍ഡിഎയുമായുള്ള ബന്ധം ഉപേക്ഷിച്ച് രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി (ആര്‍എല്‍പി). ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് ആര്‍എല്‍പി അധ്യക്ഷനും രാജസ്ഥാനില്‍ നിന്നുള്ള എംപിയുമായ ഹനുമാന് ബേനിവാള്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് എതിരായവര്ക്കൊപ്പം തങ്ങള്‍ നില്‍ക്കില്ല. രാജസ്ഥാനിലെ അര്വാറില് കര്‍ഷകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ബേനിവാള്‍. കര്‍ഷക സമരത്തോട് രാജ്യമാകെ അനുഭാവം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആര്‍എല്‍പി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സ്വാമിനാഥന് കമ്മീഷന് ശിപാര്‍ശകള്‍ ഉടന്‍ നടപ്പാക്കണമെന്നും ആര്‍എല്‍പി ആവശ്യമുന്നിയിച്ചിരുന്നു.
കര്‍ഷകരുടെ പ്രശ്നത്തില്‍ ശരിയായ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ എന്‍ഡിഎയില്‍ തുടരുന്നത് പുനരാലോചന നടത്തേണ്ടിവരുമെന്നും ഹനുമാന് ബേനിവാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍എല്‍പി എന്‍ഡിഎ വിടുന്നത്.
https://www.facebook.com/Malayalivartha


























