കശ്മീരിൽ ബി.ജെ.പി സമ്മര്‍ദതന്ത്രം പയറ്റുന്നു; കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് പിന്നാലെ ഗുരുതര ആരോപണവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള

ജമ്മു കാശ്മീരിലെ ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിന് പിന്നാലെ ഗുരുതര ആരോപണവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള നാഷണല്‍ കോണ്‍ഫറന്‍സ് ടിക്കറ്റില്‍ വിജയിച്ചവരെ മറ്റൊരു രാഷ്ട്രീയ സംഘടനയില്‍ എത്തിക്കാന്‍ ബി.ജെ.പി സമ്മര്‍ദതന്ത്രം പയറ്റുന്നുവെന്ന് ഒമര്‍ അബ്ദുള്ള ആരോപിച്ചു.
ഷോപിയാനില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്. അവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നു. ഫലപ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടിയിലെ രണ്ട് മുതിര്‍ന്ന നേതാക്കളെ കസ്റ്റഡിയിലെടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. ഷോപിയാനില്‍ മത്സരിച്ച് ജയിച്ച തങ്ങളുടെ ഒരു വനിതാ അംഗം അപ്നി പാര്‍ട്ടിയില്‍ ചേരാന്‍ നിര്‍ബന്ധിതയായി. ഇക്കാര്യങ്ങള്‍ക്ക് തങ്ങളുടെ കൈയില്‍ തെളിവുണ്ടെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
ജമ്മു കാശ്മീരിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഡി.ഡി.സികളിലെ 280 സീറ്റുകളില്‍ ഗുപ്കാര്‍ സഖ്യം നൂറിലധികം സീറ്റുകളില്‍ വിജയിച്ചു. എന്നാല്‍ 74 സീറ്റുകള്‍ നേടിയ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസ് 27 സീറ്റുകളില്‍ ജയിച്ചു. സി.പി.എം. അഞ്ചു സീറ്റുകള്‍ നേടി.
https://www.facebook.com/Malayalivartha

























