രാജ്യതലസ്ഥാനാതിര്‍ത്തികള്‍ സ്തംഭിപ്പിച്ച് ഒരുമാസമായി നടക്കുന്ന സമരം അവസാനിപ്പിക്കാന്‍ ചൊവ്വാഴ്ച രാവിലെ 11ന് ചര്‍ച്ചയ്ക്കു തയ്യാറാണെന്നു കര്‍ഷകര്‍

രാജ്യതലസ്ഥാനാതിര്‍ത്തികള്‍ സ്തംഭിപ്പിച്ച് ഒരുമാസമായി നടക്കുന്ന സമരം അവസാനിപ്പിക്കാന്‍ ചൊവ്വാഴ്ച രാവിലെ 11ന് ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. യോഗത്തില്‍ ചര്‍ച്ചചെയ്യാനുള്ള നാലിന അജന്‍ഡയും കൃഷിമന്ത്രാലയം ജോയന്റ് സെക്രട്ടറി വിവേക് അഗര്‍വാളിനയച്ച കത്തില്‍ കിസാന്‍ മോര്‍ച്ച മുന്നോട്ടുവെച്ചു.മൂന്നു കാര്‍ഷികനിയമങ്ങളും പിന്‍വലിക്കാനുള്ള നടപടിക്രമങ്ങള്‍ ആവിഷ്‌കരിക്കുക, മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കാനുള്ള നടപടിയെടുക്കുക, ദേശീയ തലസ്ഥാന മേഖലയില്‍ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനുള്ള കരടുനിയമത്തിലെ ഒരു കോടി രൂപവരെ പിഴശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥയില്‍നിന്ന് കര്‍ഷകരെ ഒഴിവാക്കുക, കരട് വൈദ്യുതിബില്‍ പിന്‍വലിക്കുക എന്നിവയാണ് ചര്‍ച്ചയ്ക്ക് കിസാന്‍ മോര്‍ച്ച മുന്നോട്ടുവെച്ചിട്ടുള്ള ആവശ്യങ്ങള്‍.ചര്‍ച്ചയ്ക്കുള്ള ദിവസവും സമയവും കര്‍ഷകനേതാക്കള്‍ തീരുമാനിച്ച് അറിയിക്കാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം.
പ്രായോഗികനിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാതെ ചര്‍ച്ചയില്‍ കാര്യമില്ലെന്ന് കിസാന്‍ മോര്‍ച്ച മറുപടിനല്‍കിയെങ്കിലും വ്യാഴാഴ്ച വീണ്ടും സര്‍ക്കാര്‍ നേതാക്കള്‍ക്കു കത്തയച്ചു. ഇതുകൂടി കണക്കിലെടുത്താണ് ശനിയാഴ്ചത്തെ തീരുമാനം.നവംബര്‍ 26നാരംഭിച്ച കര്‍ഷകപ്രക്ഷോഭം ശനിയാഴ്ച ഒരുമാസം പൂര്‍ത്തിയായപ്പോള്‍ കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളിലേക്ക് എത്തിയതായിരുന്നു കാഴ്ച. മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്ന് കിസാന്‍സഭയുടെ നേതൃത്വത്തില്‍ 1000 കിലോമീറ്റര്‍ സഞ്ചരിച്ചുള്ള 'ഡല്‍ഹി ചലോ' മാര്‍ച്ച് ഡല്‍ഹിജയ്പുര്‍ ദേശീയപാതയിലെ ഷാജഹാന്‍പുരില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. രണ്ടാഴ്ചയോളമായി ഇവിടം ഉപരോധിക്കുകയാണ് കര്‍ഷകര്‍.
https://www.facebook.com/Malayalivartha

























