സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളുടെ തീയതി 31 ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകളുടെ തീയതി 31 ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു . ഫെബ്രുവരി അവസാനം വരെ പരീക്ഷകള്‍ നടത്തില്ലെന്ന് കേന്ദ്ര മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഡിസംബര്‍ 31ന് വൈകുന്നേരം ആറ് മണിക്ക് പരീക്ഷ തീയതികള്‍ പ്രഖ്യാപിക്കും.
ബോര്‍ഡ് പരീക്ഷകള്‍ പിന്നീടേ നടത്തൂവെന്നും കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം പരീക്ഷാ തീയതി നിശ്ചയിക്കുമെന്നും കേന്ദ്രമന്ത്രി നേരത്തെ അറിയിച്ചിരുന്നു.സിലബസ് കുറച്ചുകൊണ്ട് സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ നടത്തും. സിലബസിന്റെ 30 ശതമാനം ഒഴിവാക്കും. ചില സംസ്ഥാനങ്ങള്‍ അത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുണ്ട്. മറ്റുസംസ്ഥാനങ്ങളും ഉടന്‍ പ്രഖ്യാപനം ഉണ്ടായേക്കും.
"
https://www.facebook.com/Malayalivartha

























