കർഷകർക്കൊപ്പം കളത്തിലിറങ്ങാൻ മത്സ്യത്തൊഴിലാളികളും; സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് മത്സ്യത്തൊഴിലാളി സംഘടന, ജനുവരി ഒന്നു മുതല്‍ ഏഴ് വരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മത്സ്യത്തൊഴിലാളികളുടെ ഐക്യദാര്‍ഢ്യ സമരം

കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധസമരം ഒരു മാസം പിന്നിടുകയാണ്. ഇപ്പോഴിതാ കര്‍ഷകര്‍ക്ക് പിന്തുണയുമായി മത്സ്യത്തൊഴിലാളികളും രംഗത്തെത്തുകയാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് മത്സ്യത്തൊഴിലാളി സംഘടന തീരുമാനിച്ചതായി റിപ്പോർട്ട്.
തൊഴിലാളി-കര്‍ഷക ഐക്യം എന്ന മുദ്രാവാക്യത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ടി.എന്‍ പ്രതാപന്‍ എം.പി അറിയിക്കുകയുണ്ടായി. ജനുവരി ഒന്നു മുതല്‍ ഏഴ് വരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മത്സ്യത്തൊഴിലാളികളുടെ ഐക്യദാര്‍ഢ്യ സമരം നടക്കുകയെന്നും ടി.എന്‍ പ്രതാപന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കേന്ദ്രവുമായുള്ള അടുത്ത ചർച്ചയിൽ തീരുമാനമില്ലെങ്കിൽ രൂക്ഷമായ സമരത്തിനൊരുങ്ങി കർഷകസംഘടനകൾ. ഇതിനായി ഭക്ഷ്യധാന്യങ്ങളും മറ്റും ശേഖരിച്ച് കൂടുതൽ കർഷകർ പഞ്ചാബിൽനിന്നു പുറപ്പെട്ടതായി റിപ്പോർട്ട്. സാംഗ്രൂർ, അമൃത്‌സർ, തൺ തരൺ, ഗുരുദാസ്‌പുർ, ഭട്ടിൻഡ ജില്ലകളിൽ നിന്നുള്ളവരാണ് ശനിയാഴ്ച ട്രാക്ടറുകളിൽ ഡൽഹിക്കു പുറപ്പെട്ടത്.
https://www.facebook.com/Malayalivartha

























