കൃഷി എന്താണെന്ന് പോലും അറിയാത്തവര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു; കാര്‍ഷിക നിയമഭേദഗതി നിര്‍ത്തലാക്കില്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്

കാര്‍ഷിക നിയമഭേദഗതി നിര്‍ത്തലാക്കില്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ഈ നിയമഭേദഗതി നടപ്പിലാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചന്തകളും നിലനിര്‍ത്തപ്പെടുമെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകരുടെ ഭൂമി ആര്‍ക്കും എടുക്കാനാവില്ല. കൃഷി എന്താണെന്ന് പോലും അറിയാത്തവര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം സമരത്തിനു നേതൃത്വം നല്‍കുന്നവരേയും വിമര്‍ശിച്ചു. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ അവരുടെ കൂടെ കൂടി സെല്‍ഫി എടുത്ത് നടക്കുകയാണെന്ന് നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയും സമരത്തിനെതിരെ രംഗത്തെത്തിയത്. അതേസമയം, കര്‍ഷക സമരം ഒരു മാസം പിന്നിടുമ്ബോഴും നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍.
https://www.facebook.com/Malayalivartha

























