കോവിഡ് ലോകത്തെ അവസാനത്തെ മഹാമാരി ആയിരിക്കില്ല; കാലവസ്ഥ വ്യതിയാനത്തിനെതിരെയും മൃഗസംരക്ഷണത്തിന് വേണ്ടിയും നിലകൊണ്ടില്ലെങ്കില്‍ മനുഷ്യന്‍ വിണ്ടും നാശത്തിലേക്കായിരിക്കും എത്തുയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്

കോവിഡ് ലോകത്തെ അവസാനത്തെ മഹാമാരി ആയിരിക്കില്ലെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. പെട്ടെന്ന് പൊട്ടിപ്പുറപ്പെടുന്ന മഹാമാരിക്കെതിരെ യാതൊരു ദീര്‍ഘവീക്ഷണവുമില്ലാതെയാണ് പണം ചെലവഴിക്കുന്നത്. എന്നാ,ല്‍ വരാനിരിക്കുന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ യാതൊന്നും ചെയ്യുന്നില്ല. പകര്‍ച്ചവ്യാധി പ്രതിരോധ മുന്നൊരുക്ക നടപടികള്‍ക്കായുള്ള ആദ്യ രാജ്യാന്തര ദിനാചരണത്തിന്റെ ഭാഗമായി വിഡിയോ സന്തശത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
കാലവസ്ഥ വ്യതിയാനത്തിനെതിരെയും മൃഗസംരക്ഷണത്തിന് വേണ്ടിയും നിലകൊണ്ടില്ലെങ്കില്‍ മനുഷ്യന്‍ വിണ്ടും നാശത്തിലേക്കായിരിക്കും എത്തുയെന്നും ടഡ്രോസ് പറഞ്ഞു. തുടക്കത്തില്‍ മഹാമാരിക്കെതിരെ വന്‍തോതില്‍ പണം ചെലവഴിക്കും പിന്നീട് രോഗം മാറുമ്ബോള്‍ അതിനെ ആരും ശ്രദ്ധിക്കാതെ വരുന്നു. എന്നാല്‍ അടുത്ത മഹാമാരിയെ പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ യാതൊരു ശ്രദ്ധയും കാണിക്കുന്നില്ല. കോവിഡില്‍ നിന്ന് നാം പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ട സമയമാണിതെന്നും ടെഡ്രോസ് പറഞ്ഞു.
കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന് മുന്‍പ് ദ ഗ്ലോബല്‍ പ്രിപ്പേഡ്‌നസ് മോണിറ്ററിങ് ബോര്‍ഡിന്റെ 2019 ലെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. വന്‍ നാശം വിതയ്ക്കാവുന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടാല്‍ അതിനെ പ്രതിരോധിക്കാന്‍ ലോകം സജ്ജമല്ല എന്നായിരുന്നു അത്. ചരിത്രം നമ്മോട് പറഞ്ഞു വയ്ക്കുന്നത് ഒരു മഹാമാരിയും അവസാനത്തേതല്ല എന്നാണ് പകര്‍ച്ചവ്യാധികള്‍ എപ്പോഴും നമ്മോടൊപ്പമുണ്ടാകും എന്നതാണ് യഥാര്‍ഥ്യം.
മനുഷ്യരെപ്പോലെ തന്നെ പ്രധാനമാണ് മൃഗങ്ങളുടെ ആരോഗ്യവും. ഇത് വ്യക്തമാക്കുന്നതാണ് മഹാമാരികള്‍. കാലവസ്ഥ വ്യതിയാനം തുടരുന്നതിനെക്കുറിച്ചും ശ്രദ്ധ വേണം. ഇനി ഉണ്ടാകുന്ന ഏത് പ്രതിസന്ധികളേയും പ്രതിരേധിക്കാന്‍ എല്ലാ രാജ്യങ്ങളും ഇനിയെങ്കിലും ഒരുങ്ങണം എന്ന് ടെഡ്രോസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























