രാജ്യത്തെ വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി കേന്ദ്ര സര്‍ക്കാര്‍; കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വാഹനരേഖകളുടെ കാലാവധി നീട്ടിയത് മാര്‍ച്ച് 31 വരെ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി കേന്ദ്ര സര്‍ക്കാര്‍. ഡ്രൈവിംഗ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്നസ്, താല്‍ക്കാലിക രജിസ്ട്രേഷന് എന്നിവയുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയതായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചത്.
2020 ഫെബ്രുവരി ഒന്നിന് ശേഷം തീര്‍ന്നവയുടെ സമയപരിധിയാണ് നീട്ടിയത്. നേരത്തെ ഇത് ഡിസംബര്‍ വരെ നീട്ടിയിരുന്നു. കോവിഡ് സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധി കണക്കിലെടുത്ത് വാഹന രേഖകളുടെ കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ചരക്കുവാഹന ഉടമകളും സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























