രാഹുൽ ഗാന്ധി പറന്നു ...നല്ല ബെസ്റ്റ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ...മോദിയുടെ സമയം കൊള്ളാം.... ബിജെപിയുടെയും...

ഇങ്ങനെ വേണം ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി പെരുമാറേണ്ടത്.പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ രാജ്യവ്യാപകമായി സമരം ചെയ്യുമ്പോള്‍ രാഹുല്‍ ഗാന്ധി ഇറ്റലിയിലേക്ക് പുതുവത്സരം ആഘോഷിക്കാന്‍ പറന്നതായി റിപ്പോര്‍ട്ട്.
രാഹുല്‍ ഇറ്റലിയിലെ മിലാനിലേക്ക് പോയതായാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. ഖത്തര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഞായറാഴ്ച രാവിലെയാണ് യാത്ര തിരിച്ചത്. പുതുവര്‍ഷ രാവിന് മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് രാഹുലിന്റെ യാത്ര. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നതിനിടെയാണ് രാഹുലിന്റെ അസാന്നിധ്യമുണ്ടായിരിക്കുന്നത്. ദല്‍ഹിയില്‍ തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേരത്തേ രംഗത്തെത്തിയിരുന്നു.
സമരക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ തീരുമാനമാകാതെ നീളുന്നതിനിടെയാണ് പ്രതിപക്ഷ നേതൃസ്ഥാനം വഹിക്കുന്ന കോണ്‍ഗ്രസിന്റെ പ്രധാന നേതാവ് ഇറ്റലിയിലേക്ക് യാത്ര തിരിച്ചത്. കര്‍ഷക സമരത്തില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയലക്ഷ്യം മാത്രമാണുള്ളതെന്ന ബിജെപിയുടെ വാദത്തെ ശരിവയ്ക്കുന്നതാണ് രാഹുലിന്റെ നീക്കങ്ങള്‍. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. രണ്ട് കോടി ഒപ്പുകളാണ് രാഹുല്‍ ഗാന്ധി രാഷ്ട്രപതിക്ക് സമര്‍പ്പിച്ചത്. ഗുലാം നബി ആസാദ്, കോണ്‍ഗ്രസ് ലോക സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒപ്പമാണ് രാഹുല്‍ രാഷ്ട്രപതിയെ കണ്ടത്. ഇതിനൊപ്പം രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനും കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് കോണ്‍ഗ്രസ് തടഞ്ഞു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയില്‍ ജനാധിപത്യം അവശേഷിക്കുന്നില്ലെന്നാണ് രാഹുല്‍ പറഞ്ഞു. ജനാധിപത്യമുണ്ടെങ്കില്‍ അത് സാങ്കല്‍പ്പികം മാത്രമാണ്. കോര്‍പ്പറേറ്റുകള്‍ക്ക് പണമുണ്ടാക്കി കൊടുക്കാനാണ് മോദിക്ക് താത്പര്യമെന്നും രാഹുല്‍ പറഞ്ഞു. മോദിക്കെതിരെ നില്‍ക്കുന്നവരെയെല്ലാം ഭീകരന്‍മാരായി ചിത്രീകരിക്കാനാണ് താല്‍പര്യം. കര്‍ഷകനിയമങ്ങള്‍ റദ്ദാക്കാന്‍ പാര്‍ലെമെന്റ് സമ്മേളനം വിളിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഇത്രയും ചെയ്ത ശേഷമാണ് രാഹുല്‍ ഗാന്ധി തികച്ചും അപ്രതീക്ഷിതമായി രാജ്യം വിട്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കര്‍ഷക സമരം ഏറ്റെടുത്ത് കോണ്‍ഗ്രസിന്റെ അടിസ്ഥാനം സംസ്ഥാനങ്ങളില്‍ ഉറപ്പാക്കുകയാണ് രാഹുല്‍ഗാന്ധി ചെയ്യേണ്ടിയിരുന്നത്.
കാര്‍ഷിക ബില്ലുകളെ കുറിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലും രാഹുലും സോണിയാ ഗാന്ധിയും പങ്കെടുത്തിരുന്നില്ല. ആരോഗ്യകാരണങ്ങളാലായിരുന്നു സോണിയ വിട്ടുനിന്നത്. യുപിഎ അധ്യക്ഷ പദവിയില്‍ സോണിയയ്ക്കു പകരം ശരദ് പവാര്‍ വരുമെന്ന വിവരവും ഇതിനിടെ പുറത്തുവരുന്നുണ്ട്. രാഹുല്‍ ഈ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകാത്ത പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ പ്രാരംഭ ചര്‍ച്ചകള്‍ നടന്നതായാണ് വിവരം. എന്നാല്‍ രാഹുലിന് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ താല്‍പര്യമില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ള നേതാക്കള്‍ വ്യക്തമാക്കുന്നത്. രാഹുലിന് ഇഷ്ടം രാജ്യമെമ്പാടുമുള്ള കറക്കമാണ്.
രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം കോണ്‍ഗ്രസിനെ കൂടുതല്‍ ക്ഷീണിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നേത്യത്വമില്ലാതെ അലയുന്ന കോണ്‍ഗ്രസിന്റെ അധ്യക്ഷനാവാന്‍ ഒരു കൂട്ടം വ്യദ്ധസിംഹങ്ങളാണ് തയ്യാറെടുക്കുന്നത്. അവര്‍ക്കിടയില്‍ നിന്നാണ് രാഹുല്‍ മുങ്ങിയത്.
https://www.facebook.com/Malayalivartha

























