ഇയാള്‍ എന്താ ഇങ്ങനെ; രാഹുല്‍ പുതുവത്സരം ആഘോഷിക്കാന്‍ ഇറ്റലിയിലെത്തിയത് കോണ്‍ഗ്രസിന്റെ സ്ഥാപക ദിനാഘോഷത്തില്‍ പോലും പങ്കെടുക്കാതെ; രാഹുലിനെതിരെ കോണ്‍ഗ്രസില്‍ രോക്ഷം; പക്ഷേ തുറന്ന് പറഞ്ഞിട്ടും കാര്യമില്ല; ഈ പാര്‍ട്ടി ഇങ്ങനെ തന്നെ തുടരും

രാജ്യത്ത് കര്‍ഷക സമരം ശക്തമാകുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക ദിനം വേറെ. ഇതൊന്നും രീഹുല്‍ ഗാന്ധിയെ സംബന്ധിച്ച് വലിയ പ്രശ്‌നമേ അല്ല. അയാള്‍ക്ക് പുതുവത്സരം ഇറ്റലിയില്‍ ആഘോഷിക്കണം അതുമാത്രമാണ് ലക്ഷ്യം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷത്തില്‍ പോലും പങ്കെടുക്കാതെയാണ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക പോയത്. കോണ്‍ഗ്രസിന്റെ സ്ഥാപക ദിനത്തിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് രാഹുലിന്റെ യാത്ര.
പുതുവത്സരം ആഘോഷിക്കാന്‍ രാഹുല്‍ ഇറ്റലിയിലേയ്ക്ക് പോയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖത്തര്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് രാഹുല്‍ മിലാനിലേയ്ക്ക് തിരിച്ചത്. രാജ്യത്ത് കോണ്‍ഗ്രസ് വലിയ തകര്‍ച്ച നേരിടുമ്പോഴും രാഹുലും പ്രിയങ്കയും അവധി ആഘോഷത്തില്‍ മുഴുകുന്നതിനെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. വിദേശയാത്ര വ്യക്തിപരമായ കാരണങ്ങള്‍ക്കാണെന്നാണ് വിശദീകരണം.
ഏത് രാജ്യത്തേക്കാണ് രാഹുല്‍ ഗാന്ധി പോയതെന്ന് എഐസിസി വക്താവ് വെളിപ്പെടുത്തിയില്ല. ഇന്നത്തെ ആഘോഷങ്ങളില്‍ പോലും പങ്കെടുക്കാതെ രാഹുല്‍ ഗാന്ധി വിദേശത്തേയ്ക്ക് പോയത് നേതൃത്വത്തെ നിരാശരാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന പാര്‍ട്ടിയായ കോണ്‍ഗ്രസ് സ്ഥാപിച്ചിട്ട് ഇന്നേക്ക് 136 വര്‍ഷം തികയുമ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ അപ്രത്യക്ഷമാകല്‍. 2019ന് ശേഷം പാര്‍ട്ടിയുടെ നിലനില്‍പ്പിന് പോലും വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിച്ചിരിക്കെ രാഹുലിന്റെ വിടവ് വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.
രാഹുല്‍ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്നാണ് ചില നേതാക്കളുടെ ആവശ്യം. മധുസൂദനന്‍ മിസ്ത്രിയുടെ നേത്യത്വത്തിലുള്ള സമിതി രാഹുല്‍ ഗാന്ധിയുടെ പേരിനാണ് ഇപ്പോഴും പ്രാധാന്യം നല്‍കുന്നത്. രാഹുല്‍ വഴങ്ങിയില്ലെങ്കില്‍ പ്രിയങ്കാ ഗാന്ധി, അവര്‍ സന്നദ്ധയായില്ലെങ്കില്‍ അശോക് ഗെഹ്ലോട്ട്, ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, കമല്‍നാഥ് എന്നീ പേരുകളും പരിഗണിക്കും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. ഇതില്‍ മികച്ച പ്രകടനം സാധ്യമായില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ പതനം ഏതാണ്ട് പൂര്‍ണമാകുമെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ ഉയരുന്ന അഭിപ്രായം.
https://www.facebook.com/Malayalivartha

























