കര്‍ഷകരുടെ സമരത്തിനിടയിൽ ഇറ്റലിയിലേക്ക് പറന്ന് രാഹുൽ ഗാന്ധി; വിമർശനവുമായി കർഷകർ

കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ 30 ദിവസത്തിലധികമായി സമരം ചെയ്യുന്ന വേളയിൽ അവർക്കൊപ്പം രാഹുൽ ഗാന്ധി ഉണ്ടായിരുന്നു. എന്നാൽ ഇതിനിടയിൽ അദ്ദേഹത്തിന് വീണ്ടും വിദേശയാത്ര നടതേത്തേണ്ടുന്ന സാഹചര്യം വന്നു. ഇതിനെതിരെ വിമർശനം ഉയരുകയാണ് .നിര്‍ണായക ഘട്ടങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിദേശയാത്രകള്‍ നടത്തുന്നതിനെതിരെ മുന്നണിക്കുള്ളില്‍ തന്നെ അസ്വസ്ഥതകൾ ഉണ്ടായിരിക്കുകയാണ് .
രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെ പരസ്യമായി വിമര്‍ശിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ രംഗത്ത്. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികെയ്ത് ആണ് രാഹുലിനെതിരെ രംഗത്ത് വന്നത്. പ്രതിഷേധം നടക്കുന്ന സ്ഥലം രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുകയോ കര്‍ഷകരുമായി ഒരിക്കലെങ്കിലും സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'കര്‍ഷകരുടെ ധര്‍ണയില്‍ എവിടെയെങ്കിലും രാഹുല്‍ ഗാന്ധി എത്തുകയോ, ആരോടെങ്കിലും സംസാരിക്കുകയോ ചെയ്തിട്ടില്ല. നമ്മുടെ പ്രതിപക്ഷം വളരെ ദുര്‍ബലമാണ് എന്നദ്ദേഹം പറഞ്ഞു. എന്നാൽ ഇറ്റലിയില്‍ മുത്തശിയെ സന്ദര്‍ശിക്കാനാണ് രാഹുല്‍ പോയതെന്നാണ് ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha

























