നാല് വയസുകാരിയെ പീഡിപ്പിച്ച യുവാവിന് ശിക്ഷ വിധിച്ചു; 10 വര്‍ഷം തടവും 15,000 രൂപ പിഴയും, സംഭവം ഹാരാഷ്ട്രയിലെ കല്യാണില്‍

വർഷങ്ങൾക്ക് മുൻപ് നാല് വയസുകാരിയെ പീഡിപ്പിച്ച യുവാവിന് ശിക്ഷ വിധിച്ചു. 10 വര്‍ഷം തടവും 15,000 രൂപ പിഴയുമാണ് വിധിച്ചത്. മഹാരാഷ്ട്രയിലെ കല്യാണില്‍ 2018 ജനുവരി 26നാണ് കേസിനാസ്‌പതമായ സംഭവം നടന്നത്. 27 വയസുകാരനായ ജിതേഷ് പെണ്‍കുട്ടിയെ ഭക്ഷണം തരാമെന്ന് പറഞ്ഞ് പ്രലോഹിപ്പിച്ച് വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. മാത്രമല്ല, സംഭവം പുറത്ത് പറയാതിരിക്കാന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.
https://www.facebook.com/Malayalivartha

























